ഉപതിരഞ്ഞെടുപ്പ്; ബിജെപിയുടെ പ്രചാരണത്തില്‍ സജീവമാകാതെ ആര്‍എസ്എസ്‌

0
205

തിരുവനന്തപുരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാതെ ആര്‍എസ്എസ്. ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന വട്ടിയൂര്‍ക്കാവിലടക്കം ഇത്തവണ ആര്‍എസ്എസ് ചുമതലക്കാരെ നിയമിച്ചില്ല.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും പ്രചാരണം വിപുലമാക്കുന്നതിന് ആര്‍എസ്എസ് സംയോജകരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സംയോജകരെ നിയമിക്കാറില്ലെന്നാണ് ഇതിന് നേതൃത്വം നല്‍കുന്ന വിശദീകരണം.

ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതിനും ഏകോപിപ്പിക്കുന്നതിനും ആര്‍എസ്എസ് നേതൃത്വം പ്രവര്‍ത്തകരെ നിയമിച്ചിരുന്നു. കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന സന്ദര്‍ഭത്തിലും അദ്ദേഹം സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും പ്രചാരണങ്ങളില്‍ ആര്‍എസ്എസ് സജീവമായിരുന്നു.

അതേ സമയം വിജയദശമിക്ക് ശേഷം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് സജീവമാകുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപിക്കുള്ളിലെ തര്‍ക്കമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളിലെ അനിശ്ചിതത്വങ്ങള്‍ക്ക് കാരണമെന്നും പറയപ്പെടുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here