ആ ഭക്ഷണം കഴിച്ചാല്‍ ഷമി വേറൊരാളാകും, രഹസ്യം വെളിപ്പെടുത്തി രോഹിത്ത്

0
274

വിശാഖപട്ടണം(www.mediavisionnews.in) :ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് അവസാന ദിവസം മുഹമ്മദ് ഷമി കാഴ്ച്ചവെച്ച അത്യുഗ്രന്‍ പ്രകടനമാണ്. വേഗവും കൃത്യതയും ഒത്തുചേര്‍ന്ന ഷമിയുടെ പന്തുകളില്‍ നാല് ബാറ്റ്സ്മാന്മാരാണ് ബൗള്‍ഡായത്. ഒരു വിക്കറ്റ് സാഹയ്ക്ക ക്യാച്ചായും ഷമി സമ്മാനിച്ചു.

ഇതോടെ ഷമിയുടെ വിശേഷണമായ രണ്ടാം ഇന്നിംഗ്സ് സ്പെഷ്യലിസ്റ്റ് എന്നത് ഒരിക്കല്‍ കൂടി അച്ചട്ടായി. ഇപ്പോഴിതാ, ഷമിയുടെ പന്തേറിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് രോഹിത് ശര്‍മ.

ബിരിയാണി കഴിച്ചാല്‍ ഷമി വേറിട്ട ബൗളറാകുമെന്നാണ് രോഹിത്ത് ഷമിയുടെ പ്രകടനത്തെ കുറിച്ച് പറയുന്നത്. മാത്രമല്ല, ചെറു സ്പെല്ലുകളില്‍ ബൗളര്‍മാരെ എറിയിക്കാനുള്ള തന്ത്രവും വിജയിച്ചു. അവസാന ദിവസം പേസ് ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് മനസിലാക്കിയാണ് 2-3 ഓവറുകളുള്ള ചെറു സ്പെല്ലുകള്‍ എറിയിച്ചത്. ഇത് കടുത്ത ചൂടില്‍ ബൗളര്‍മാര്‍ക്ക് സഹായകരമാവുകയും ചെയ്‌തെന്നും രോഹിത്ത് പറയുന്നു.

പഴകിയ പന്തില്‍ നാലാമത്തേയും അഞ്ചാമത്തെയും ദിവസം എങ്ങിനെ പന്തെറിയണമെന്ന് ഷമിക്കറിയാമെന്ന് രോഹിത് ചൂണ്ടിക്കാട്ടി. പലവട്ടം ഷമി ഇത് തെളിയിച്ചിട്ടുള്ളതാണ്. പിച്ചിന്റെ സ്വഭാവം മാറുന്നതോടെ ഷമി ഫോമിലേക്കുയരും. പന്തിന്റെ ഗതിയും വേഗവും നിയന്ത്രിച്ച് ഷമി മാസ്റ്റര്‍ക്ലാസ് ബൗളിങ്ങാണ് കാഴ്ചവെയ്ക്കുന്നതെന്ന് രോഹിത് പറഞ്ഞു. ശരിയായ സ്ഥലത്ത് പന്തെറിയുക പ്രധാനമാണ്. റിവേഴ്സ് സ്വിംഗും നന്നായി വഴങ്ങും. ഇത്തരം സാഹചര്യങ്ങളില്‍ ഷമിക്ക് കാര്യങ്ങള്‍ വ്യക്തമായറിയാമെന്നും രോഹിത് വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here