ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് രാജ്യത്ത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കും: രമ്യ ഹരിദാസ്

0
228

കുമ്പള (www.mediavisionnews.in): രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചു തന്ന വ്യക്തിസ്വാതന്ത്ര്യത്തിനു കീഴിൽ നിന്നു കൊണ്ട് ഭരണകൂടത്തിന്റെ അനീതിക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി മാറ്റുന്ന ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നീക്കം രാജ്യത്ത് ദൂരവ്യാപകമായ വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആലത്തൂർ എം.പി രമ്യ ഹരിദാസ് പറഞ്ഞു. കുമ്പള ബംബ്രാണ തിലക് നഗറിൽ യു.ഡി.എഫ് സ്ഥാനാർതി എം.സി ഖമറുദ്ധീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്.

കേരളത്തിലെ വിശ്വാസികളുടെ വിശ്വാസങ്ങൾക്ക് നേരെ കത്തി വെക്കുന്ന സമീപനത്തിൽ നിന്നും സി.പി.എം പിന്മാറിയില്ലെങ്കിൽ കേരളത്തിലെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുമെന്നും രമ്യ പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വികസനമാണ് മുഖ്യ അജണ്ടയെങ്കിൽ മഞ്ചേശ്വരത്ത് യു.ഡി.എഫ് വിജയിക്കണമെന്ന് ബെന്നി ബെഹനാൻ പറഞ്ഞു.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഗോവിന്ദൻ നായർ, ബാലകൃഷണൽ പെരിയ, സുന്ദര ആരിക്കാടി, ധന്യസുരേഷ്, യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് സ്വജിദ് മൗവ്വൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫരീദ സക്കീർ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. പുണ്ടരികാക്ഷ, യു.ഡി.എഫ് കുമ്പള പഞ്ചായത്ത് ചെയർമാൻ ഗണേഷ് ഭണ്ഡാരി, കെ. സ്വാമികുട്ടി, മുസ് ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർള, മുസ് ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെ. ആരിഫ്, ബി.എം യൂസുഫ്, മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് ജന: സെക്രട്ടറി അഷ്റഫ് കൊടിയമ്മ, ലക്ഷമണ പ്രഭു, ബി.എം യൂസുഫ്, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഷെട്ടി, ബ്ബോക്ക് പഞ്ചായത്തംഗം താഹിറ യൂസുഫ്, കുമ്പള പഞ്ചായത്തംഗങ്ങളായ മറിയമ്മ മൂസ, ഹഫ്സ ഷംസുദ്ധീൻ, സൈനബ, ലോക് നാഥ് ഷെട്ടി, അബ്ദുൽ കാദർ ചൂരിത്തടുക്ക തുടങ്ങിയവർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here