കൊച്ചി: (www.mediavisionnews.in) മോഹൻലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് പ്രഖ്യാപിച്ചത്.
2020 മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ് ബജറ്റിലാണ് നിർമിക്കുന്നത്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
പ്രിയദർശനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐ വി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. കൂറ്റൻ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത്.
മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു.
16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം. പോർചുഗീസുകാരും സാമൂതിരിയുടെ നാവിക സേനയുടെ പടനായകനായ കുഞ്ഞാലിമരക്കാറും തമ്മിലുള്ള കിടിലൻ യുദ്ധരംഗങ്ങളും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഇന്ത്യൻ തീരത്തെത്തിയ പോർചുഗീസുകാരെ ആദ്യമായി തടഞ്ഞത് കുഞ്ഞാലിമരക്കാരാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.