അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ നിരീക്ഷണത്തില്‍

0
249

കാസര്‍കോട്‌ (www.mediavisionnews.in):കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിന്‌ തടയിടാന്‍ കച്ചമുറുക്കി പൊലീസ്‌.

സമൂഹ മാധ്യമങ്ങളില്‍ കൂടി കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരും തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ കാണുന്നവരെയും പൊലീസ്‌ നിരീക്ഷിച്ചുവരികയാണ്‌. ഇത്തരത്തില്‍ തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുകയും കാണുകയും ചെയ്യുന്നവരെ വീട്ടിലെത്തി പൊക്കാനാണ്‌ പൊലീസ്‌ തീരുമാനം.

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ഓപ്പറേഷന്‍ `പി-ഹണ്ട്‌’ എന്ന പേരിലാണ്‌ പൊലീസ്‌ നടപടി ആരംഭിച്ചത്‌. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തി.

കഴിഞ്ഞ ദിവസം ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ഒരു കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. എട്ടു വയസ്സുകാരന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന്‌ ചിത്താരി സ്വദേശിക്കെതിരെയാണ്‌ കേസെടുത്തത്‌. പ്രതി ഒളിവിലാണ്‌.

ഇന്റര്‍നെറ്റ്‌ വഴി കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നവരെ പൊലീസ്‌ നിരീക്ഷിച്ചു വരികയാണ്‌. ഇത്തരം ആളുടെ പേരു വിവരങ്ങള്‍ ശേഖരിച്ചതായാണ്‌ വിവരം. വരും ദിവസങ്ങളിലും ഇത്തരക്കാരുടെ പ്രവര്‍ത്തി നിരീക്ഷിക്കുകയും പരിശോധന തുടരുകയും ചെയ്യുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ജയിംസ്‌ ജോസഫ്‌ പറഞ്ഞു. എഡിജിപി മനോജ്‌ അബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്നു സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 12 പേര്‍ പിടിയിലായി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here