സമൂഹമാധ്യമങ്ങൾ വഴി അപകീർത്തി; പി.എച്ച് അസ്ഹരി നിയമ നടപടിക്ക്

0
202

കുമ്പള (www.mediavisionnews.in): വ്യക്തിഹത്യ നടത്തുന്ന തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊതുപ്രവർത്തകനും മദ്രസ അധ്യാപകനുമായ പി.എച്ച് അസ്ഹരി ആദൂർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

മഞ്ചേശ്വരം നിയമ സഭാ ഉപതെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് തനിക്കെതിരെ ചിലർ അപവാദങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. സംശുദ്ധമായ വ്യക്തി ജീവിതവും രാഷ്ടീയ പ്രവർത്തനവും നടത്തുന്ന തനിക്കെതിരെ ചില കോണുകളിൽ നിന്ന് ഗുരുതരമായ അപവാദ പ്രചരണങ്ങൾ ഉയർന്ന് വന്നത് തനിക്കും കുടുംബത്തിനും ഏറെ മാനഹാനിയുണ്ടാക്കി.

പത്ത് വർഷത്തിലധികമായി വിവിധ മഹല്ലുകളിൽ അധ്യാപന ജീവിതവും പൊതു പ്രവർത്തനവും നടത്തുന്ന ഇദ്ദേഹത്തിനെതിരെ ഇന്നേ വരെ ഒരു ആരോപണമോ പരാതിയോ ഉയർന്ന് വന്നിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കാൻ ആഗ്രഹിക്കുന്നവരാണ്. സഭ്യതയ്ക്ക് നിരക്കാത്ത ഇത്തരം ആരോപണം ഉന്നയിക്കുന്നവർ എത്രയും വേഗം ഇതിൽ നിന്നും പിന്മാറണമെന്നും കള്ളപ്രചരണങ്ങൾ പടച്ചുവിട്ട വ്യക്തികൾക്കും സമൂഹ മാധ്യമ ഗ്രൂപ്പുകൾക്കുമെതിരെ സൈബർസെല്ലിലും പൊലിസിലും പരാതി നൽകുമെന്നും പി.എച്ച്. അസ്ഹരി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളത്തിൽ അലി യമാനി പുണ്ടൂർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here