മഞ്ചേശ്വരം: (www.mediavisionnews.in) സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പെൻഷനടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തണമെങ്കിൽ ഇടതുപക്ഷ സ്ഥാനാർഥി എം ശങ്കർ റൈയെ വിജയിപ്പിക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ഒട്ടനവധി ക്ഷേമപദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.
മുസ്ലിം ലീഗിനും കോൺഗ്രസിനും സ്വാധീനമുള്ള പ്രദേശങ്ങളിൽ ജനപ്രതിനിധികളും പഞ്ചായത്തും മുൻകൈ എടുക്കാത്തതിനാൽ ആയിരക്കണക്കിന് പാവപ്പെട്ടവർക്കാണ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത്. വരുന്ന ഒന്നര വർഷം മഞ്ചേശ്വരം എംഎൽഎയായി ശങ്കർറൈയെ തെരഞ്ഞെടുത്താൽ നിരവധി ക്ഷേമപ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടപ്പാകും.
പകരം മറ്റു മുന്നണികളെ തെരഞ്ഞെടുത്താൽ അതിന്റെ നഷ്ടം ജനങ്ങൾക്കാണ്. സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലുണ്ടാകുന്ന അതിവേഗ വികസനം എന്തുകൊണ്ട് ഈ മണ്ഡലത്തിൽ ഉണ്ടാകുന്നില്ല എന്ന് ജനങ്ങൾ ചിന്തിക്കണം. കഴിഞ്ഞ ബജറ്റുകളിൽ മഞ്ചേശ്വരത്തിന്റെ വികസനത്തിന് എൽഡിഎഫ് സർക്കാൻ വൻ തുകയാണ് നീക്കിവച്ചിട്ടുള്ളത്. സർക്കാർ മുൻകൈ എടുത്തു നടപ്പാക്കുന്ന പ്രവർത്തനങ്ങൾമാത്രമാണിവിടെ നടക്കുന്നത്.
ജനപ്രതിനിധികളും പഞ്ചായത്തുകളും മുൻകൈ എടുത്താലേ സമഗ്രവികസനമുണ്ടാവുകയുള്ളൂ. അതിനുള്ള അവസരമാണ് നിങ്ങളിലൊരാളായ ശങ്കർ റൈയിലൂടെ ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു പി കെ ശ്രീമതി.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.