വിധിയെഴുത്തിന് ഇനി അഞ്ചു നാൾ; പ്രചാരണച്ചൂടിൽ മഞ്ചേശ്വരം

0
220

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു അഞ്ചു നാൾ മാത്രം. മഴയിലും തണുക്കാതെ പ്രചാരണം ആവേശച്ചൂടിലേക്ക്. മന്ത്രിമാരും ജനപ്രതിനിധികളും മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നു. കുടുംബ സംഗമങ്ങൾക്കു പുറമേ റാലികളും പൊതുയോഗങ്ങളും തുടങ്ങി.

മന്ത്രിമാരായ ഇ.പി.ജയരാജൻ, ഇ.ചന്ദ്രശേഖരൻ, സിപിഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി, തേജ്വസി സൂര്യ എംപി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, അനൂപ് ജേക്കബ് എംഎൽഎ, ജോണി നെല്ലൂർ എന്നിവരടക്കമുള്ളവർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തു.

വോട്ടർമാർ 214779

1,06,928 സ്ത്രീകൾ ഉൾപ്പെടെ 2,14,779 വോട്ടർമാരാണു മഞ്ചേശ്വരം മണ്ഡലത്തിലുള്ളത്. 1240 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുണ്ട്. ഭിന്നശേഷിക്കാരയ 1240 വോട്ടർമാരുണ്ട്. കർണാടക അതിർത്തിയോട് ചേർന്നുള്ള 20 വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്നുണ്ട്.

എൻമകജെ, കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മീഞ്ച, പൈവളികെ, പുത്തിഗെ, വൊർക്കാടി എന്നീ പഞ്ചായത്തുകളിലായി 198 ബൂത്തുകളാണുള്ളത്. 49 ബൂത്തിൽ സായുധ പൊലീസ് കാവൽ ഉണ്ടാവും. 11 ബൂത്തുകളിൽ വിഡിയോ ചിത്രീകരണവും മുഖാവരണം ധരിച്ചവരെ തിരിച്ചറിയാൻ 198 വനിതാ പോളിങ് അസിസ്റ്റന്റുമാരെ നിയമിക്കും. 24നാണ് ഫലപ്രഖ്യാപനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here