മഞ്ചേശ്വരത്ത് പ്രചാരണം പുരോഗമിക്കുന്നു; മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍

0
243

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് പ്രചാരണം പുരോഗമിക്കുമ്പോള്‍ മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമാണ്. യു.ഡി.എഫിന് അഭിമാന പോരാട്ടമാണ് മഞ്ചേശ്വരത്തേത്. നിര്‍ണായക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.ഡി.എഫ് നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമായുണ്ട് . എ.കെ ആന്‍റണി ,ഉമ്മന്‍ ചാണ്ടി , പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കളെല്ലാം സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ത്തിച്ച് ഇന്ന് മണ്ഡലത്തിലെത്തും.

ഉറച്ച വിജയ പ്രതീക്ഷയാണ് യു.ഡി.എഫ് പങ്ക് വെക്കുന്നത്. എല്‍.ഡി.എഫും ഇത്തവണ മഞ്ചേശ്വരത്ത് വിജയിക്കാനുറച്ചാണ് പ്രചാരണം സജീവമാക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നാളെ മണ്ഡലത്തിലെത്തും. കൂടാതെ എല്‍.ഡി.എഫ് മന്ത്രി സഭയിലെ വിവിധ മന്ത്രിമാരും നാളെ മുതല്‍ മണ്ഡലത്തിലുണ്ടാവും. എന്‍.ഡി.എ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം പിടിക്കുമെന്നുറച്ചാണ് പ്രചാരണം തുടരുന്നത്. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും. അവസാനവട്ട പ്രചരണം നടക്കുന്ന വരും ദിവസങ്ങളില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രിക്ക് വോട്ടഭ്യര്‍ഥിക്കാനായി മണ്ഡലത്തിലെത്തും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here