മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: എതിർസ്ഥാനാർഥികളുടെ പ്രചാരണം തടസ്സപ്പെടുത്തുന്നത് പെരുമാറ്റച്ചട്ടലംഘനം

0
193

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥികളുടെ പ്രചാരണം തടസ്സപ്പെടുത്തുന്ന പ്രവൃത്തികളിൽ അനുയായികൾ ഇടപെടുന്നില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ഉറപ്പുവരുത്തണമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. ഇത്തരം പ്രവൃത്തികളിൽ ഇടപെട്ടാൽ പെരുമാറ്റച്ചട്ടലംഘനത്തിന് നടപടി സ്വീകരിക്കും. എതിർപാർട്ടികൾ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ അനുയായികൾ തടസ്സപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ഉറപ്പുവരുത്തണം.

രാഷ്ട്രീയപാർട്ടികളും പ്രവർത്തകരും അനുഭാവികളും തങ്ങളുടെ പാർട്ടിയുടെ ലഘുലേഖകൾ വിതരണംചെയ്യുകയോ നേരിട്ടോ രേഖാമൂലമോ ചോദ്യങ്ങൾ ഉന്നയിച്ചോ മറ്റൊരുരാഷ്ട്രീയപാർട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ കുഴപ്പങ്ങളുണ്ടാക്കുകയോ ചെയ്യരുത്. ഒരുപാർട്ടിയുടെ യോഗം നടക്കുന്നസ്ഥലത്തുകൂടി മറ്റൊരുപാർട്ടി ജാഥനടത്താൻപാടില്ലെന്നും കളക്ടർ അറിയിച്ചു.

സ്വകാര്യജീവിതത്തെ വിമർശിക്കരുത്

മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പിൽ മറ്റുപാർട്ടികളുടെ സ്ഥാനാർഥികളുടെയും നേതാക്കളുടെയും പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തെക്കുറിച്ച് വിമർശിക്കരുത്. ഇത്തരം പ്രവർത്തനങ്ങളിൽനിന്ന്‌ സ്ഥാനാർഥികളും നേതാക്കന്മാരും മാറിനിൽക്കണം. വളച്ചൊടിച്ച ആരോപണങ്ങളുന്നയിച്ച് മറ്റുപാർട്ടികളെയും അവയിലെ പ്രവർത്തകരെയും വിമർശിക്കരുത്. മറ്റ് രാഷ്ട്രീയപാർട്ടികളെക്കുറിച്ച്‌ വിമർശനംനടത്തുമ്പോൾ അത് അവരുടെ നയങ്ങളിലും പരിപാടികളിലും വിമർശിക്കാൻകഴിയുന്ന പൂർവകാലചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രമായി ഒതുക്കിനിർത്തണം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here