മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടികയിൽ 2,14,779 പേർ

0
195

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടികയിൽ 2,14,779 പേർ. മേയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 2,12,086 ആയിരുന്നു. കൂടിയത് 2693 പേർ. ഇപ്പോഴത്തെ ആകെ വോട്ടർമാരിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 പേർ സ്ത്രീകളുമാണ്. സെപ്‌റ്റംബർ 20വരെയായിരുന്നു ഈ തിരഞ്ഞെടുപ്പിൽ വോട്ടുചേർക്കാൻ അപേക്ഷിക്കാമായിരുന്നത്. ലഭിച്ച അപേക്ഷകൾ 30-ാം തീയതിയോടെ പരിശോധിച്ച് തീർപ്പാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.

പഞ്ചായത്തുതലത്തിൽ വോട്ടർമാരുടെ ഏകദേശ എണ്ണം: മഞ്ചേശ്വരം-32056, വൊർക്കാടി-19812, മീഞ്ച-18738, മംഗൽപ്പാടി-40537,പൈവളിഗെ-26666, കുമ്പള-37688, പുത്തിഗെ-17337, എൺമകജെ-21945.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here