മഞ്ചേശ്വരം ഉപജില്ലാ സ്‌കൂൾ കലോത്സവം തുടങ്ങി

0
250

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം പൈവളിഗെ നഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം പാവൽ കോടി പതാക ഉയർത്തി. പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ.ഷെട്ടി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് മമതാ ദിവാകർ അധ്യക്ഷത വഹിച്ചു. ആകാശവാണി മംഗളൂരു റിട്ട. സ്റ്റേഷൻ ഡയറക്ടർ വസന്തകുമാർ പെർള മുഖ്യാതിഥിയായിരുന്നു. മഞ്ചേശ്വരം എ .ഇ. ഒ, വി.ദിനേശ്, പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ വാൾട്ടി ഡിസൂസ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഫാത്തിമത്ത് സുഹ്റ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ.വിശ്വനാഥ സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ. സുമിത്ര നന്ദിയും പറഞ്ഞു. കലോത്സവം നവംബർ ഒന്നിന് സമാപിക്കും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here