ഹരിയാന: (www.mediavisionnews.in) പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം 40 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കാള ഭക്ഷണമാക്കി. ഹരിയാനയിലെ സിര്‍സയില്‍ ഒക്ടോബര്‍ 19-നാണ് സംഭവം. കാലാംവാലി മേഖലയിലെ താമസക്കാരനായ ജനക്‌രാജ് എന്നയാളുടെ ഭാര്യയുടെയും മരുമകളുടെയും സ്വര്‍ണമാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് നേരെ കാളയുടെ വയറ്റിലെത്തിയത്.
സംഭവത്തെ കുറിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് പറയുന്നതിങ്ങനെ; ഒക്ടോബര്‍ 19-നാണ് സംഭവം നടക്കുന്നത്. ഒരു പാത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി വെച്ച ശേഷം തന്റെ ഭാര്യയും മരുമകളും പച്ചക്കറി അരിയുകയായിരുന്നു. എന്നാല്‍ പച്ചക്കറികളുടെ വേണ്ടാത്ത ഭാഗങ്ങള്‍ ഇരുവരുമിട്ടത് പാത്രത്തിന്റെ അരികിലും മുകളിലുമായിട്ടായിരുന്നു. തുടര്‍ന്ന് ഇത് മുഴുവനായി വാരി മാലിന്യ കുഴിയില്‍ ഇട്ടു. തുടര്‍ന്ന് സിസിടിവിയില്‍ നിന്നുമാണ് കാള മാലിന്യ കൂമ്പാരത്തില്‍ നിന്നും പച്ചക്കറി അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നത് കണ്ടത്. തുടര്‍ന്ന് കാളയെ തപ്പി കണ്ടെത്തിയ ശേഷം വെറ്റിനറി ഡോക്ടറെ വിളിച്ചുവരുത്തി കാളയെ മയക്കാനുള്ള മരുന്ന് നല്‍കാന്‍ ശ്രമിച്ചു. ഇപ്പോള്‍ വീടിന് സമീപമുള്ള തുറസായ സ്ഥലത്താണ് കാളയെ കെട്ടിയിരിക്കുന്നത്. തീറ്റ നല്‍കുന്നുണ്ട്. കാളയുടെ ചാണകത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. അതിനാലാണ് തങ്ങള്‍ കാളയ്ക്ക് തീറ്റ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇനി സ്വര്‍ണാഭരണം കിട്ടയില്ലെങ്കില്‍ കാളയെ ഗോശാലയില്‍ ഏല്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക