ന്യൂദല്‍ഹി :(www.mediavisionnews.in) ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നു ഉറച്ചു വിശ്വസിക്കുന്നതായും ഹിന്ദു രാഷ്ട്രമെന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നുമുള്ള ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് മോഹത് ഭഗവതിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസസുദിന്‍ ഒവൈസി.
ഹിന്ദു രാഷ്ട്രമെന്നാല്‍ ഹിന്ദു ആധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹിന്ദു അല്ലാത്ത ആളുകളെ അടിച്ചമര്‍ത്തപ്പെടും എന്നാണ് ഇതിന്റെ അര്‍ഥം. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അനുവാദം മാത്രം നല്‍കുകയാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ജനങ്ങളാണ് ഇന്ത്യ. ഹിന്ദു രാഷ്ട്രമെന്നത് അരക്ഷിതാവസ്ഥയില്‍ നിന്നും ഉണ്ടായ ഒരു സങ്കല്‍പ്പമാണ് എന്നാണ് ഉവൈസി ട്വീറ്റു ചെയ്തിരിക്കുന്നത്.
വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നടന്ന ചടങ്ങിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
ഹിന്ദു രാഷ്ട്രമാണെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നു പറഞ്ഞ മോഹന്‍ ഭാഗവത് ഹിന്ദു രാഷ്ട്രമെന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും രാജ്യത്ത് നടക്കുന്ന ആര്‍.എസ്.എസ് കൊലപാതകങ്ങളില്‍ ആര്‍.എസ്.എസ് സംഘം ഉള്‍പ്പെട്ടിട്ടില്ലെന്നും ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഈ വാക്ക് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.