ജോളിയ്ക്ക് വേണ്ടി വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ചു; സി.പി.എം ലോക്കല്‍ സെക്രട്ടറി കെ. മനോജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

0
257

കോഴിക്കോട് (www.mediavisionnews.in):ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവച്ച സിപിഐഎം പ്രാദേശിക നേതാവിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന വിധം പ്രവര്‍ത്തിച്ച കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. മനോജിനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ പാര്‍ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ജോളി തയ്യാറാക്കിയ വ്യാജ ഓസ്യത്തില്‍ സി.പി.ഐ.എം പ്രദേശിക നേതാവാണ് ഒപ്പുവെച്ചതെന്ന് നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

2006 ലാണ് സിപിഐഎം ലോക്കല്‍ സെക്രട്ടറി മനോജ് ജോളിയെ പരിചയപ്പെടുന്നത്. സ്ഥലക്കച്ചവടക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനായാണ് തനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ആ ബന്ധം തുടര്‍ന്നു. തുടര്‍ന്ന് ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ മനോജ് ഒപ്പുവക്കുകയായിരുന്നു. പിന്നീട് ഇതെ കുറിച്ച് പൊലീസ് തന്നോട് ചോദിക്കുകയും ഇതിന് ശേഷം ജോളി തന്നെ സന്ദര്‍ശിച്ചപ്പോള്‍ എഗ്രിമെന്റില്‍ ഒപ്പുവെച്ച താന്‍ കുടുങ്ങിയല്ലോ എന്ന് ജോളിയോട് പറഞ്ഞതായും മനോജ് പറഞ്ഞു.

ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതില്‍ സാക്ഷിയായി ഒപ്പുവച്ചത് സിപിഐഎം പ്രാദേശിക നേതാവാണെന്നും നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സിപിഐഎം പ്രാദേശിക നേതാവ് ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന മുസ്ലിം ലീഗ് നേതാവിന് ജോളിയുമായും വീടുമായും ബന്ധമുണ്ടായിരുന്നു. ചില ഘട്ടത്തില്‍ ഇയാള്‍ക്ക് ജോളി സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഓമശ്ശേരി പഞ്ചായത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പ്രാദേശിക മുസ്ലിം ലീഗ് നേതാവ്.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനപ്രസിദ്ധീകരണത്തിന് പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന…

Posted by CPIM Kozhikode on Monday, October 7, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here