ജനങ്ങളെ ബുദ്ധിമുട്ടിച്ച്‌ പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ സൃഷ്ടിച്ചാല്‍ നടപടിക്ക് നിര്‍ദേശം

0
246

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാല്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി.

പല പ്രചാരണ ജാഥകളും ഗതാഗത തടസ്സം സൃഷ്ടിച്ച്‌ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അനുവദനീയമായതിലും അധികം ശബ്ദത്തില്‍ കാതടപ്പിക്കുന്ന രീതിയിലാണ് പല വാഹനങ്ങളിലും പ്രചാരണം നടത്തുന്നതെന്നും പൊതുജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നിര്‍ദേശം.

ഇക്കാര്യം കൃത്യമായി പരിശോധിക്കാനും നിയമവിധേയമല്ലാതെ പ്രചാരണം പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ നടത്തിയാല്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാനുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here