കുമ്പള: (www.mediavisionnews.in) കുമ്പള പഞ്ചായത്ത് കൊടിയമ്മ ഊജാറിൽ പ്രവർത്തിക്കുന്ന 147,148,149 ബൂത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ വീണ്ടും സി.പി.എം അക്രമം. ബുധനാഴ്ച്ച രാത്രി ബൂത്ത് കമ്മിറ്റി യോഗം കഴിഞ്ഞ് പോയതിന് ശേഷമാണ് അതിക്രമം ഉണ്ടായത്. ഓഫീസിന്റെ ബോർഡ് എടുത്തു മാറ്റിയിട്ടുണ്ട്. കൊടിയമ്മ എം.എം നഗർ, ചേപ്പിനടുക്ക, ചെക്ക് പോസ്റ്റ് എന്നിവിടങ്ങിൽ പതിച്ച പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. നാലു ദിവസം മുൻപും ഓഫീസിനു നേരെ ഇതേ രീതിയിൽ സി.പി.എം അക്രമം നടത്തിയിരുന്നു. ഇതു സംബന്ധിച്ച് യു.ഡി.എഫ് കുമ്പള പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമിതി കുമ്പള പൊലീസിൽ പരാതി നൽകി.
പരാജയഭീതി പൂണ്ട സി.പി.എം മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് സുഗമമായ രീതിയിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കുമ്പള പഞ്ചായത്ത് യു.ഡി.എഫ് നേതാക്കൾ പത്രക്കുറിപ്പിൽ ആരോപിച്ചു. യു.ഡി.എഫ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും ഇത്തരം ഭീരുത്വപരമായ സി.പി.എം നടപടിക്ക് തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.