കാസർകോട് ചന്ദ്രഗിരിയിൽ യുവതിയെ കൊന്ന് പുഴയിൽ താഴ്ത്തിയതായി സംശയം; തെരച്ചിൽ ഊര്‍ജിതം

0
211

ചന്ദ്ര​ഗിരി: (www.mediavisionnews.in) കാസർകോട് യുവതിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിനോട് ചേർന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്ന സൂചനയെത്തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയാണ്. യുവതിയെ ഭർത്താവ് തന്നെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയെന്നാണ് പൊലീസിന്റെ സംശയം.

കഴിഞ്ഞ മാസം 19 മുതൽ ഭാര്യയെ കാണാനില്ലെന്ന് വിദ്യാന​ഗർ സ്വദേശി സില്‍ജോ ജോൺ പരാതി നൽകിയിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസ് സില്‍ജോണിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്. ആലപ്പുഴ സ്വദേശി പ്രമീളയെ കാണാതായത്.

പൊലീസും മുങ്ങൽ വിദ​ഗ്ധരും ഫയർഫോഴ്സും സംയുക്തമായി ചേർന്നാണ് പുഴയിൽ പരിശോധന നടത്തുന്നത്. അതേസമയം എത് സാഹചര്യത്തിലാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായിട്ടില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here