കറാച്ചി (www.mediavisionnews.in):ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ് പാക് യുവതാരം ബാബര്‍ അസം. മത്സരത്തില്‍ 105 പന്തില്‍ നിന്ന് എട്ട് ഫോറും നാല് സിക്‌സും സഹിതം 115 റണ്‍സാണ് അസം സ്വന്തമാക്കിയത്. ഇതോടെ കോഹ്ലിയുടെ ഒരു റെക്കോര്‍ഡും ബാബര്‍ അസം മറികടന്നിരുന്നു.
ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 11 സെഞ്ച്വറി തികയ്ച്ച മൂന്നാമത്തെ താരമെന്ന നേട്ടമാണ് അസം സ്വന്തം പേരില്‍ കുറിച്ചത്. 71 ഇന്നിംഗ്‌സില്‍ നിന്നും ബാബര്‍ 11 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ 82 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 11 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് കോഹ്ലി.
അതെസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2015ല്‍ മാത്രം അരങ്ങേറ്റം കുറിച്ച അസം ഇതിനോടകം തന്നെ കോഹ്ലിയ്ക്ക് ഭീഷണിയായി വളര്‍ന്ന് കഴിഞ്ഞു. ഏകദിനത്തില്‍ തന്റെ ആദ്യ 1000 റണ്‍സ് 21 ഇന്നിംഗ്‌സുകളില്‍ നിന്നാണ് പാക് താരം കണ്ടെത്തിയത്. കോഹ്ലിയ്ക്കാകട്ടെ 24 ഇന്നിംഗ്‌സ് വേണ്ടി വന്നു ആദ്യ. 1000 റണ്‍സിലെത്താന്‍.
2000 റണ്‍സ് 45ാം ഇന്നിംഗ്‌സിലാണ് ബാബര്‍ അസം നേടിയത്. കോഹ്ലി ഇക്കാര്യത്തിലും തോറ്റു. 53 ഇന്നിംഗസില്‍ നിന്നാണ് കോഹ്ലി 2000 റണ്‍സിലെത്തിയത്. 3000 റണ്‍സ് ആകട്ടെ ബാബര്‍ അസം 68 ഇന്നിംഗ്‌സില്‍ നിന്നും കണ്ടെത്തിയപ്പോള്‍ കോഹ്ലിയ്ക്ക് വേണ്ടി വന്നത് 75 ഇന്നിംഗ്‌സുകളാണ്.
73 ഏകദിനങ്ങള്‍ ഇതുവരെ കളിച്ച അസം 54.55 ശരാശരിയില്‍ 3328 റണ്‍സാണ് നേടിയിട്ടുളളത്. 11 സെഞ്ച്വറിയും താരം ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. ടി20യിലും അസം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ടി20യില്‍ ഐസിസി റാങ്കിംഗില്‍ ഒന്നാമതുളള അസം വെറും 30 ഇന്നിംഗ്‌സുകളില്‍ നിന്ന് 54.21 ശരാശരിയില്‍ 967 റണ്‍സാണ് സ്വന്തമാക്കിയിട്ടുളളത്.
വെസ്റ്റിന്‍ഡീസിനെതിരേയാണ് (4) ഏദിനത്തില്‍ അസം ഏറ്റവും അധികം സെഞ്ച്വറി കണ്ടെത്തിയിട്ടുളളത്. ശ്രീലങ്കയ്‌ക്കെതിരെ മൂന്നും ന്യൂസിലന്‍ഡ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സിംബാബ് വെ എന്നീ ടീമുകള്‍ക്കെതിരെ ഓരോ വീതം സെഞ്ച്വറിയും അസം ഇതിനോടകം നേടിക്കഴിഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.