ഒഴിഞ്ഞ മദ്യ കുപ്പികള്‍ക്ക് അഞ്ച് രൂപ; പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ പദ്ധതിയുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

0
225

തിരുവനന്തപുരം: (www.mediavisionnews.in) ഒഴിഞ്ഞ മദ്യ കുപ്പികള്‍ വലിച്ചെറിയണ്ട. അഞ്ച് രൂപ കൊടുത്ത് വാങ്ങാന്‍ സംസ്ഥാന മലിനീകരണ ബോര്‍ഡ് തയ്യാര്‍. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒഴിഞ്ഞ മദ്യ കുപ്പികള്‍ ഉപഭോക്താക്കളില്‍ നിന്നും അഞ്ച് രൂപ കൊടുത്ത് തിരിച്ചു വാങ്ങി വീണ്ടും ഉപയോഗിക്കുന്നതാണ് പദ്ധതി.

2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍ പ്രകാരമുള്ള എക്സ്റ്റന്‍ഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി ( ഇപിആര്‍) അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങള്‍ വിറ്റ് കഴിഞ്ഞാല്‍ ഉണ്ടാകുന്ന മാലിന്യത്തെ നിര്‍മാതക്കള്‍ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിലെത്തുന്ന മദ്യം ഉപയോഗ ശേഷം വലിച്ചറിയുന്നത് പതിവാണ്.

ഇത്തരത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ പരിസ്ഥിതിക്ക് ദോഷമാകുന്നതിനാല്‍ അവയ്ക്ക് തടയിടാനാണ് കുപ്പികള്‍ നല്‍കുന്നതിന് പകരം പണം നല്‍കാന്‍ സംസ്ഥാന മലിനീകരണ ബോര്‍ഡ് തീരുമാനിച്ചത്. മുമ്പ് പ്ലാസ്റ്റിക് കുപ്പികളില്‍ എത്തിച്ചിരുന്ന പല ബ്രാന്‍ഡും ഇപ്പോള്‍ ചില്ല് കുപ്പികളിലേക്ക് മാറിയിട്ടുള്ളതിനാല്‍ പദ്ധതി എത്രത്തോളം വിജയകരമാകുമെന്നത് സംശയമാണെന്നുള്ള വാദവും ഉയരുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here