ഉപ്പളയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം; ഗ്യാസ് ഏജൻസിക്കാരനെ കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി

0
204

ഉപ്പള: (www.mediavisionnews.in) ഉപ്പളയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം രൂക്ഷമാകുന്നു. പാചകവാതകവിതരണക്കാരനെ കാറിലെത്തിയ സംഘം പട്ടാപ്പകല്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഉപ്പള നയാബസാറിലാണ് സംഭവം. ഉപ്പളയിലെ മണ്കണ്ഠനെ സ്വിഫ്റ്റ് കാറിലെത്തിയ രണ്ടംഗസംഘമാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. മണികണ്ഠന്‍ ചിലരോട് പണം കടംവാങ്ങിയിരുന്നു. ഈ പണം തിരിച്ചുചോദിച്ചുകൊണ്ടാണ് മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പണം ഉടന്‍ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് സംഘം തിരിച്ചുപോയത്. മണികണ്ഠന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഉപ്പളയില്‍ ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങളും തോക്കുചൂണ്ടിയുള്ള ഭീഷണിയും പതിവായിരിക്കുകയാണ്. ഏഴുമാസത്തിനിടെ ഉപ്പളയില്‍ മാത്രം ഇരുപതോളം ഗുണ്ടാ ആക്രമണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തോക്കുചൂണ്ടി ആളുകളെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തോക്കുകള്‍ അടക്കമുള്ള മാരകായുധങ്ങളുമായി ഗുണ്ടാസംഘങ്ങള്‍ കൊലവിളികളുമായി പരസ്യമായി രംഗത്തിറങ്ങുന്നത് ജനങ്ങളില്‍ ഭീതി പരത്തുകയാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here