ഇനി എല്ലാവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം

0
220

ന്യൂഡൽഹി: (www.mediavisionnews.in) നിർബന്ധിത കാരണങ്ങളാൽ ബൂത്തിലെത്താൻ കഴിയാത്ത എല്ലാവർക്കും ഇനി പോസ്റ്റൽ വോട്ട് ചെയ്യാം. എൺപതു കഴിഞ്ഞവർക്കും അവശ്യ സേവനക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അനുമതി നൽകി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്‌തു. പോസ്റ്റൽ വോട്ട് ചെയ്യാൻ അനുമതിയുള്ള അവശ്യ സേവനക്കാർ ആരൊക്കെയെന്ന് നിശ്ചയിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക വിജ്ഞാപനമിറക്കും.

സൈനികർക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കുമാണ് നിലവിൽ പോസ്റ്റൽ വോട്ടിന് അർഹതയുള്ളത്. എന്നാൽ ഇനി മുതൽ 80 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും അംഗപരിമിതി ഉള്ളവർക്കും അവശ്യ സേവനക്കാർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. പോസ്റ്റൽ വോട്ട് ചെയ്യാൻ അനുമതിയുള്ള അവശ്യ സേവനക്കാർ ആരൊക്കെയെന്ന് നിശ്ചയിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക വിജ്ഞാപനമിറക്കും.

പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്ത വോട്ടർമാരെ പ്രത്യേക വിഭാഗമായി കണക്കാക്കി പോസ്റ്റൽ വോട്ട് അനുവദിച്ചു കൊണ്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. 80 വയസ്സ് കഴിഞ്ഞവരും അംഗപരിമിതി ഉള്ളവരും ആരെന്ന് വോട്ടർപട്ടികയിൽ രേഖപ്പെടുത്തും. ഇതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തും.

വോട്ട് രേഖപ്പെടുത്തി മടക്കി നൽകുന്നതിന് ഓരോ മണ്ഡലത്തിലും ഒരു കേന്ദ്രമെങ്കിലും ഉണ്ടാകും.പോസ്റ്റൽ വോട്ടിന് അർഹരാകുന്ന അവശ്യ സേവനക്കാർ പ്രത്യേകം അപേക്ഷ നൽകണം. നോഡൽ ഓഫിസർ അപേക്ഷ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാകും ഇവർക്ക് വോട്ട് രേഖപ്പെടുത്താനാകുക.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here