മഞ്ചേശ്വരം: (www.mediavisionnews.in) പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തു മ്പോൾ മഞ്ചേശ്വരത്ത് ത്രികോണ മത്സരം കനക്കുന്നു, മൂന്ന് മുന്നണികളും ഉറച്ച വിജയ പ്രതീക്ഷയില്‍, സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തിലെത്തുന്നു.
സ്ഥാനാര്‍ത്ഥി പ്രചാരണം അന്തിമ ഘട്ടത്തിലേക്കെത്തുമ്പോൾ മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുകയാണ്. ഉറച്ച വിജയ പ്രതീക്ഷയിലാണ് മുന്നണികളുടെ പ്രചാരണം പുരോഗമിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റൈയുടെ പ്രചാരണത്തിനായി നാളെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മണ്ഡലത്തിലെത്തും. വരും ദിവസങ്ങളിലും മന്ത്രിമാരടക്കമുള്ളവര്‍ ശങ്കര്‍ റൈ ക്ക് വോട്ടഭ്യര്‍ത്ഥിക്കാനായി മണ്ഡലത്തിലേക്കെത്തുന്നുണ്ട്.
മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചാരണവും ഊര്‍ജിതമാണ്, മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളും സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും.
എന്‍.ഡി.എ വിജയ പ്രതീക്ഷ വെക്കുന്ന മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി പ്രചാരണവും ഊര്‍ജിതമാണ്. സംസ്ഥാന നേതാക്കളോടൊപ്പം കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്തു കൊണ്ടാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്.കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലും രവീശ തന്ത്രി കുണ്ടാറിന്‍റെ പ്രചാരണത്തിനായി മണ്ഡലത്തില്‍ സജീവമായുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക