അത് പഴയ ചിന്താഗതി; യഥാർഥ കമ്മ്യൂണിസം എന്തെന്ന് ഉണ്ണിത്താൻ പഠിക്കണം; ശങ്കർ റൈ

0
208

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പ് ചൂടില്‍ മഞ്ചേശ്വരത്തും വാഗ്വാദങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ ഈശ്വര വിശ്വാസിയാണ് എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയോട് പ്രതികരിച്ചാണ് ശങ്കര്‍ റൈ രംഗത്തെത്തിയത്. താന്‍ കപടവിശ്വാസിയാണെന്ന ആരോപണത്തേയും തള്ളിയാണ് ശങ്കര്‍ റൈ രംഗത്തെത്തിയിരിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരന്‍ ഈശ്വരവിശ്വാസിയാകാന്‍ പാടില്ലെന്നത് പഴയ ചിന്താഗതിയാണെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നു. താന്‍ ഈശ്വരവിശ്വാസിയായ കമ്മ്യൂണിസ്റ്റുകാരനാണെന്നും യഥാര്‍ഥ കമ്മ്യൂണിസം എന്താണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പഠിക്കണമെന്നും ശങ്കര്‍ റൈ പറഞ്ഞു. ശങ്കര്‍ റൈ കപടവിശ്വാസിയാണെന്ന് ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. ചെറുപ്പം മുതല്‍ കുടുംബപരമായി ഈശ്വരവിശ്വാസിയാണ് ശങ്കര്‍ റൈ.

പ്രചാരണത്തിനിടയില്‍ നാട്ടിലെ ക്ഷേത്രങ്ങളില്‍ കയറി പ്രാര്‍ത്ഥിക്കാറുണ്ട്. ഗ്രാമത്തിലെ ആത്മീയ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സഖാക്കളുടെ വീടാണ് തന്റേതെന്നും ശങ്കര്‍ റൈ പറയുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരന് എങ്ങനെ വിശ്വാസിയാകാന്‍ കഴിയുമെന്ന ചോദ്യം ആവര്‍ത്തിക്കുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇപ്പോഴും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here