അതേ നാണയം ഉപയോഗിച്ച് ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ്; പ്രവര്‍ത്തകരെ ചിലതു പഠിപ്പിക്കാന്‍ പരിശീലനക്കളരിയുമായി നേതൃത്വം

0
239

ന്യൂദല്‍ഹി (www.mediavisionnews.in):ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ അടിത്തട്ട് മുതല്‍ പൊളിച്ചുപണിയുന്നു. പ്രവര്‍ത്തകരെ ദേശീയത പഠിപ്പിക്കുക എന്നതാണ് ഏറ്റവും പുതുതായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏറ്റെടുത്തിരിക്കുന്ന ദൗത്യം.

ബി.ജെ.പിയുടെ ദേശീയതാ വാദത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണിത്. ബ്ലോക്ക് തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമാണ് കോണ്‍ഗ്രസിന്റെ പരിശീലന കളരി.

സെപ്റ്റംബറില്‍ പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്മാരുമായും നിയമസഭാംഗങ്ങളുമായും ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ദേശീയത പഠിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.

സ്വാതന്ത്ര്യസമര കാലഘട്ടം മുതലുള്ള കാര്യങ്ങളാണു പഠിപ്പിക്കുക. ഇവ നിരത്തി ഇക്കാര്യങ്ങളില്‍ പാര്‍ട്ടിയുടെ വീക്ഷണമാകും പ്രവര്‍ത്തകരിലേക്കെത്തിക്കുക.

1971-ല്‍ പാക്കിസ്ഥാനെ വെട്ടിമുറിച്ച് ബംഗ്ലാദേശിനു രൂപം കൊടുത്തതുള്‍പ്പെടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നല്‍കിയ സംഭാവനകളും പ്രവര്‍ത്തകര്‍ക്കു പകര്‍ന്നുനല്‍കും.

പരിശീലനം വഴി പ്രവര്‍ത്തകരുടെ സദാചാര ബോധവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടിയുടെ അടിസ്ഥാന ആദര്‍ശങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനും നേതൃത്വം ആലോചിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here