അതിതീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, മറ്റന്നാളോടെ ‘മഹാ’ ചുഴലിക്കാറ്റാവും; സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

0
204

തിരുവനന്തപുരം: (www.mediavisionnews.in) അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തുടരും. ഇന്ന് 40 മുതല്‍ 50 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും.

കടല്‍ തീരത്തേക്കും മലയോര മേഖലകളിലേക്കം യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കെട്ടുറപ്പില്ലാത്ത വീടുകളാണെങ്കില്‍ ക്യാപുകളിലേക്ക് മാറണമെന്നും ഇതിനായി സഹായം ആവശ്യമുള്ളവര്‍ 1077 എന്ന നമ്പറില്‍ വിളിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണ്ണമായും നിരോധിച്ചു.

ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകും. നവംബര്‍ ഒന്നിന് വൈകുന്നേരത്തോടെ ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത് ‘മഹാ’ എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കും. ഇതിന്റെ പ്രഭാവത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴമുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ്. മൂന്നാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യയുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here