സിഗരറ്റ് ബട്ട്‌സ് മുതല്‍ പ്ലാസ്റ്റിക്ക് ബാഗ് വരെ; 12 തരം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം

0
248

ദില്ലി: (www.mediavisionnews.in) ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി 12 തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം. ബീവറേജസില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിഗരറ്റ് ബട്ട്സില്‍ ഉപയോഗിക്കുന്ന തെര്‍മോകോള്‍ എന്നിവയ ഇതില്‍ ഉള്‍പ്പെടും. 

സമയമെടുത്ത് പൂര്‍ണ്ണമായും ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഘട്ടംഘട്ടമായി എല്ലാം നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ എന്‍ഡിടിവിയോട് പറഞ്ഞു. നിരോധിക്കേണ്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ കേന്ദ്രമനലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കും. 

നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍

50 മൈക്രോണില്‍ കുറഞ്ഞ കാരി ബാഗ്, നോണ്‍ വൂവണ്‍ കാരി ബാഗ്സ്, ചെറിയ പൊതിയാനുപയോഗിക്കുന്ന കവറുകള്‍, സ്ട്രോ, കത്തി, കപ്പുകള്‍, ബൗളുകള്‍, പ്ലേറ്റുകള്‍, ലാമിനേറ്റ് ചെയ്ത പാത്രങ്ങളും പ്ലേറ്റുകളും, ചെറിയ പ്ലാസ്റ്റിക് കപ്പുകളും പാത്രങ്ങളും,  ചെവിയിലുപയോഗിക്കുന്ന ബഡ്സിലെ പ്ലാസ്റ്റിക് ഭാഗം, ബലൂണുകള്‍, കൊടികള്‍, സിഗരറ്റ് ബഡ്സ്, തെര്‍മോകോള്‍, ബീവറേജുകളില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് വസ്തുക്കള്‍(200 മില്ലി ലിറ്ററില്‍ കുറഞ്ഞത്), 100 മൈക്രോണ്‍സില്‍ കുറഞ്ഞ റോഡ്സൈഡ് ബാനറുകള്‍. 

ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം 2022 ഓടെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപ്പിലാക്കിവരികയാണ്. പ്ലാസ്റ്റിക് നിര്‍മ്മാണക്കമ്പനികളോട് നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന വസ്തുക്കള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here