സാമ്പത്തിക പ്രതിസന്ധി; വാഹനം വാങ്ങാന്‍ ആളില്ല, മാരുതി സുസുക്കി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം 33 ശതമാനം ഇടിവ്

0
233

ന്യൂഡല്‍ഹി: (www.mediavisionnews.in) സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല വലിയ തകര്‍ച്ചിയിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവ്. ഓഗസ്റ്റ് മാസത്തിലെ കമ്പനിയുടെ വിറ്റുവരവിനെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി സുസുകി തന്നെയാണ് പുറത്തുവിട്ടത്.

ഓഗസ്റ്റില്‍ മാരുതിയുടെ 1,06,413 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1,58,189 കാറുകള്‍ വില്‍പ്പന നടത്തിയിരുന്നു. പ്രാദേശിക വിപണിയില്‍ 34.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്്. 2018 ഓഗസ്റ്റില്‍ പ്രാദേശികമായി 1,47,700 കാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ 97,061 കാറുകള്‍ മാത്രമായി കുറഞ്ഞു.

ആള്‍ട്ടോ, വാഗണര്‍ പോലെയുള്ള ചെറിയ കാറുകളുടെ വിപണനയില്‍ 1.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 35,895 ചെറുകാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ അത് 10,123 ആയി കുറഞ്ഞു.

മാരുതിയുടെ കോംപാക്ട് വിഭാഗം കാറുകളായ സ്വിഫ്റ്റ്, സെലാറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വിപണി 23.9 ശതമാനം ഇടിഞ്ഞു. 2018ല്‍ 71,364 കോംപാക്ട് കാറുകള്‍ വിറ്റുപോയപ്പോള്‍ ഇത്തവണ് 54,274 എണ്ണമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇടത്തരം വലുപ്പമുള്ള സിയാസ് കാറുകള്‍ 7002 എണ്ണം വിറ്റുപോയപ്പോല്‍ ഇത്തവണ 1596 ആയി കുറഞ്ഞു.

അതേസമയം, വിതാര ബ്രസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നീ മോഡല്‍ കോറുകളുടെ വില്‍പനയില്‍ നേരിയ ഉയര്‍ച്ച ഉണ്ടായന്നും മാരുതി പറയുന്നു. ഈ കാറുകളുടെ വിപണനത്തില്‍ 3.1 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ 17,971 കാറുകള്‍ വിറ്റുപോയിടത്ത് ഇത്തവണ 18,522 കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു.

പ്രാദേശിക വിപണിയില്‍ മാത്രമല്ല, വാഹനത്തിന്റെ കയറ്റുമതിയിലും ഇടിവുണ്ടായി. കയറ്റുമതിയില്‍ 10.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 10,489 കാറുകള്‍ കയറ്റുമതി ചെയ്തിരുന്നു. ഈ ഓഗസറ്റില്‍ ഇത് 9,352 ആയി കുറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here