മുസ്ലിം യൂത്ത് ലീഗ് വോർക്കാടി പഞ്ചായത്ത്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

0
198

വോർക്കാടി: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി വോർക്കാടി പഞ്ചായത്ത്‌ കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. ഹാരിസ് പാവൂർ അദ്ധ്യക്ഷത വഹിച്ചു. സുബൈർ മാസ്റ്റർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എം മൂസ പതാക ഉയർത്തി.

വോർക്കാടി പഞ്ചായത്തിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പി.വി അബൂബക്കർ, ശരീഫ് ഉസ്താദിനെയും ചടങ്ങിൽ ആദരിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ വൈറ്റ് ഗാർഡ് അംഗങ്ങൾക്കുമുള്ള ഉപഹാരങ്ങൾ നൽകി.യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി കബീർ പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഉമർബ് ആനക്കൽ, ഇസ്മായിൽ പാത്തൂർ, റസാഖ് കെദുംപാടി, അഹ്‌മദ്‌ കുഞ്ഞി കജ, മുസ്തഫ തോക്ക, സിദ്ദിഖ് ബദിയർ, ലത്തീഫ് നാട്ടീബൈൽ സംസാരിച്ചു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൗൺസിൽ മീറ്റ് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ബഷീർ മൊഗർ, ദുബൈ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഫൈസൽ മുഹ്സിൻ, മുനിസിപ്പൽ ട്രഷറർ ഹസ്സൻ കുട്ടി പതിക്കുന്നിൽ, സെക്രട്ടറി ഹാരിസ് ബ്രദേർസ്, ഇബ്രാഹിം ഖാസിയാറകം സംസാരിച്ചു. സിദ്ദീഖ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രസിഡണ്ടായി ഹാരിസ് പാവൂരിനെയും വൈസ് പ്രസിഡണ്ടുമാരായി ലത്തീഫ് നാഡീബയിൽ, മുഹമ്മദ് കുഞ്ഞിനെയും, ജനറൽ സെക്രട്ടറിയായി സുബൈർ മാസ്റ്ററിനെയെയും ജോയിന്റ് സെക്രട്ടറിമാരായി ഇബ്രാഹിം കജെ, ഫാറൂഖ് ആനകൾ, സമീർ സുഫി ഗുരി എന്നിവരെയും ട്രഷറായി കരിം പാത്തൂരിനെയും തിരഞ്ഞെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here