മഞ്ചേശ്വരം (www.mediavisionnews.in) : ഒരാഴ്ചമുമ്പ് ആരംഭിച്ച ദേശീയപാതയിലെ കുഴിയടക്കല്‍ പ്രവൃത്തി നിര്‍ത്താതെ പെയ്യുന്ന മഴ കാരണം നിര്‍ത്തിവെച്ചു. രണ്ടുദിവസം മുമ്പാണ് പണി പാതിവഴിയില്‍ ഉപേക്ഷിച്ചത്. കല്ലും മറ്റുമിട്ട് ദേശീയപാതയിലെ കുഴികള്‍ നികത്തിയാല്‍ മഴയില്‍ വീണ്ടും ഇവ നീങ്ങി കുഴികള്‍ പഴയപോലെ പ്രത്യക്ഷപ്പെടുകയാണ്.
ഇതോടെയാണ് കുഴിയടക്കല്‍ പ്രവൃത്തി നിര്‍ത്തിയത്. ഒരാഴ്ചമുമ്പ് തലപ്പാടി ആര്‍.ടി.ഒ ഓഫിസിന് സമീപത്ത് നിന്നാണ് കുഴിയടക്കല്‍ പ്രവൃത്തി തുടങ്ങിയത്. പ്രവൃത്തി മഞ്ചേശ്വരം കറോഡ വരെ എത്തിയിരിക്കുകയായിരുന്നു. ഷിറിയയിലും ആരിക്കാടി ദേശീയപാതയിലും മൊഗ്രാലിലുമൊക്കെ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
ദേശീയപാതയിലെ കുഴികള്‍ കാരണം മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നത് പതിവാണ്. സ്വകാര്യ ബസുകളില്‍ പലതും കൃത്യസമയത്ത് എത്തിപ്പെടാനാവാത്തതിനാല്‍ പാതിവഴിയില്‍ ഓട്ടം നിര്‍ത്തുകയാണത്രെ. ഇതുമൂലം യാത്രക്കാര്‍ പെരുവഴിയിലാകുന്നു. വാഹനങ്ങള്‍ കുഴികള്‍ വെട്ടിക്കുന്നത് കാരണമുള്ള അപകടവും ഈ ഭാഗത്ത് ഏറി വരികയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.