മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രചാരണം ചൂട് പിടിക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റൈയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീനും മണ്ഡലത്തില്‍ പ്രചാരണം സജീവമാക്കി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടി എത്തുന്നതോടെ മത്സരം കനക്കും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്. പിന്നീട് കവലകളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥന.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റൈയുടേയും പ്രചാരണം സമാനമായിരുന്നു. ഇത്തവണ മഞ്ചേശ്വരം പാലയാകുമെന്നാണ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ആത്മ വിശ്വാസം.
ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലത്തിലേക്ക് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൂടി പ്രചാരണത്തിനിറങ്ങുന്നതോടെ മണ്ഡലത്തിലെ പ്രചാരണ രംഗം ചൂട് പിടിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആരാകും എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിനെ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.