കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 198 പോളിങ് ബൂത്തികളില്‍ ഒന്നിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകില്ല. പ്രശ്‌നബാധിത ബൂത്തുകളില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ വെബ് കാസ്റ്റിങ് ഇല്ലാത്തതെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡി. സജിത്ത് ബാബു പറഞ്ഞു.
കള്ളവോട്ട് നടക്കില്ലെന്നുറപ്പ് വരുത്തുമെന്നും , കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായതിനാല്‍ മണ്ഡലത്തിലെ 9 ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മണ്ഡലത്തില്‍ 42 പ്രശ്‌ന സാധ്യതാ ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും.നിലവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 2 ലക്ഷത്തി 12 ആയിരത്തി 86 വോട്ടര്‍മാരാണ് ആകെയുള്ളത്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിന് 4533 അപേക്ഷയും പേര് നീക്കം ചെയ്യുന്നതിനായി 670 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ 30ന് പ്രസിദ്ധീകരിക്കും.
മരിച്ചവരുടെ പേരിലടക്കം വോട്ട് ചെയ്ത് കൃത്രിമം കാട്ടിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നത്. 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടതും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.