ബ്യാരി ഭാഷായുടെ ഉന്നമനത്തിന് വേണ്ടി കൈകോർക്കണം: ടി. തിമ്മേ ഗൗഡ ഐ.എ.എസ്

0
192

മഞ്ചേശ്വരം: ബ്യാരി ഭാഷയുടെയും, സംസ്കാരത്തിന്റേയും ഉന്നമനത്തിനായി എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്ന് കർണാടക ജാനപദ പരിഷത് അദ്ധ്യക്ഷനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും കൂടിയായ ശ്രീ.ടി തിമ്മേ ഗൗഡ പറഞ്ഞു. കേരള സ്റ്റേട്ട് ബ്യാരി അകാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രോ: ബി.എം ഇച്ചിലംകോട് രചിച്ച ബ്യാരി ഭാഷാ വ്യാകരണ പുസ്തകത്തിന്റെ പ്രകാശനവും കൈമുട്ട് പാട്ട് പഠന കേന്ദ്രത്തിന്റെ ഉൽഘാടനവും എന്ന പരിപാടിയിൽ പുസ്തക പ്രകാശനം നടത്തി സംസാരിച്ച തിമ്മേ ഗൗഡ ഭാഷയും സംസ്കാരവും നിലനിൽക്കണമെങ്കിൽ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടണമെന്ന് അഭിപ്രായപ്പെട്ടു.

സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം നിവാസികൾ ജാതി, മതത്തിനധീതമായ സഹവർതിത്വത്തോടെ ജീവിതം നയിക്കുന്നതാണ് ഈ പ്രദേശത്തിന്റെ അഭിവൃദ്ധിക്ക് കാരണമെന്ന് പറഞ്ഞു. യുവജനങ്ങൾ പുതിയ കാലത്തിന്റെ രീതിയനുസരിച്ച് വിദേശി ഭാഷയിലും സംസ്കാരത്തിലും ആ ക്യഷ്ടരായി സ്വത്വ ബോധം നഷ്ടപ്പെട്ടവരായികൊണ്ടിരിക്കുന്നു, നമ്മുടെ ഭാഷയും സംസ്കാരവും അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യുന്നതിൽ ജാഗ്രത വഹിക്കണമെന്ന് അദ്ധേഹം ആവിശ്യപ്പെട്ടു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മനസ്സിലാകുവാൻ ഉതകുന്ന രീതിയിൽ ഇത്തരം പരിപാടികൾ കേരള സ്റ്റേട്ട് ബ്യാരി അക്കാടമി നടത്തുന്നത് വളരെ സന്തോഷകരമാണെന്ന് തിമ്മേ ഗൗഡ പറഞ്ഞു.

പരിപാടിയിൽ മുതിർന്ന സാഹിത്യകാരനും, ബഹുഭാഷാ കവിയും, സിനിമാ നടനുമായ മുഹമ്മദ് ബഡ്ഡുർ, സിനിമാ-നാടക നടി രൂപാ വൊർക്കാടി, സാമൂഹിക പ്രവർത്തകനും, പ്രവാസിയുമായ അബൂബക്കർ ബൊള്ളാർ, പ്രവാസി സംരംഭകൻ സിദ്ദിഖ് അജ്മാൻ, എന്നിവരുടെ നേട്ടങ്ങളെ ബഹുമാനിച്ച് ആദരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ എ.കെ.എം.അശ്രഫ് മുഖ്യ പ്രഭാഷണം നടത്തി, കർണാടക ജാനപദ പരിഷത് കാസർഗോഡ് ഘടകാദ്ധ്യക്ഷൻ എ.ആർ.സുബ്ബയ്യകട്ടെ, മംഗൽപാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചയർമാൻ ബി.എം.മുസ്തഫ, പ്രോ: ശ്രീനാത്, അസീം മണിമുണ്ട, ദയാസാഗർ ചൗട്ട മുംബയി, ജഗന്നാഥ ശെട്ടി കുംബള, അരിമല കായിഞ്ഞി ഹാജി, ജെ.കെ.വി ക്ലബ് പ്രസിഡന്റ് സമ്പത്ത് കുമാർ, അബ്ദുല്ലത്തീഫ്.ബി.എ എന്നിവർ സംസാരിച്ചു. പിന്നീട് കൈമുട്ട് പാട്ടിന്റെ കുലപതി അബ്ദുല്ലത്തീഫ് ഹേരൂരിന്റെ നേതൃത്വത്തിൽ കൈമുട്ട് പാട്ടുകാരായ ശാഫി ഹാജി പൈവളിക, അറബി ജോഡുകല്ലു കൈമുട്ടു പാട്ട് പഠനത്തിന് തുടക്കം കുറിച്ചു.

കേരള സ്റ്റേട്ട് ബ്യാരി അക്കാടമിയുടെ അദ്ധ്യക്ഷൻ സൈഫുള്ള തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജ: സെക്രട്ടറി സെഡ്.എ കയ്യാർ സ്വാതവും, സെക്രട്ടറി അസീസ് കളായി നിരൂപണവും, ട്രഷറർ അബ്ദുൽ മജീദ് എം.കെ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here