ബേക്കൂര്‍ സ്‌കൂളില്‍ സംഘട്ടനം; രണ്ട്‌ വിദ്യാര്‍ത്ഥികളെ പുറത്താക്കി

0
331

മഞ്ചേശ്വരം (www.mediavisionnews.in) :  ചേരി തിരിഞ്ഞ്‌ സംഘട്ടനം നടത്തുകയും, തടയാന്‍ ചെന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌ത സംഭവത്തില്‍ ബേക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട്‌ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു പുറത്താക്കി.

ബേക്കൂര്‍ ഗവ.ഹയര്‍സെക്കണ്ടറി പ്ലസ്‌വണ്‍, പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ രണ്ടു പേരെയാണ്‌ താല്‍ക്കാലികമായി പുറത്താക്കിയത്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. പ്ലസ്‌ വണ്‍, പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ്‌ സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു.

ഇതിനിടയിലാണ്‌ അധ്യാപകര്‍ തടയാനായി എത്തിയത്‌. അധ്യാപകരെ തള്ളിയിടുകയും കൈയ്യേറ്റം ചെയ്‌തുവെന്നുമാണ്‌ പരാതി.പ്രശ്‌നത്തില്‍ ഇടപെട്ട പൊലീസ്‌ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും വിളിച്ച്‌ ചര്‍ച്ച ചെയ്‌തതിന്‌ പിന്നാലെയാണ്‌ സ്‌കൂളില്‍ പിടിഎ യോഗം ചേര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here