കാസര്‍കോട്: (www.mediavisionnews.in) തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സമരം. 20ന് രാവിലെ ഒമ്പത് മണിമുതല്‍ 21ന് രാവിലെ ഒമ്പത് മണിവരെയാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഉപവാസ സമരം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ദേശീയപാതയില്‍ മുഴുവന്‍ കുഴികള്‍ നിറഞ്ഞതിനാല്‍ വാഹനാപകടങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്. റോഡില്‍ പൊലിയുന്ന മനുഷ്യജീവനുകളുടെ എണ്ണവും പെരുകുന്നു. എന്നാല്‍ തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.