കേരളത്തില്‍ ആദ്യമായി എ.ഐ.ഡി.എം.കെയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ്; നേട്ടം കോണ്‍ഗ്രസ് പിന്തുണയോടെ

0
249

പീരുമേട്: (www.mediavisionnews.in) സംസ്ഥാനത്ത് ആദ്യമായി എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലഭിച്ചു. ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്തിലാണ് തമിഴ്‌നാട് ഭരണകക്ഷിക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്. എസ്.പ്രവീണയാണ് പഞ്ചായത്ത് പ്രസിഡണ്ട്.

സി.പി.ഐ.എമ്മിലെ രജനി വിനോദിനെ ഏഴിനെതിരെ എട്ടു വോട്ടിനാണ് പ്രവീണ പരാജയപ്പെടുത്തിയത്. പട്ടികജാതി വനിതാ സംവരണമായ പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കാന്‍ യു.ഡി.എഫില്‍ അംഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ എ.ഐ.ഡി.എം.കെ അംഗത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കുകയായിരുന്നു.

യു.ഡി.എഫ് ഭരിച്ചിരുന്ന സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗമായ ടി.എസ് സുലേഖ, വൈസ് പ്രസിഡന്റ് രാജു വടുതല എന്നിവര്‍ കൂറുമാറി സി.പി.ഐ.എമ്മിലെത്തിയതോടെ ഭരണം നഷ്ടമാവുകയായിരുന്നു. കൂറുമാറിയെത്തിയവര്‍ എല്‍.ഡി.എഫ് പിന്തുണയോടെ സ്ഥാനങ്ങളില്‍ തുടരുകയുമായിരുന്നു.

ജനുവരിയില്‍ ഇരുവരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയതോടെ എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ് വീതം അംഗബലമായതോടെ എ.ഐ.എ.ഡി.എം.കെ യു,ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here