കാസറഗോഡ് ജില്ലക്ക് അഭിമാന നേട്ടം; ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ ഐക്കൺ അവാർഡ് അസീം ഉപ്പളയ്ക്

0
292

ഉപ്പള: (www.mediavisionnews.in) ടേക്പ്രൊലാബ്സ് സ്കൂൾ ഓഫ് റോബോട്ടിക്‌സിന്റെ കീഴിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക് നൽകുന്ന ഇന്റർ നാഷണൽ എഡ്യൂക്കേഷൻ ഐക്കൺ അവാർഡിന് കാസറഗോഡ് ജില്ലയിലെ ഉപ്പള മണിമുണ്ടയിലെ അസീം സാഹിബ് അർഹനായി.
ഡൽഹി താജ് വിവന്റായിൽ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രമുഖർ പങ്കെടുത്ത രാജ്യാന്തര സമ്മേളനത്തിൽ അർജന്‍റീന അംബാസഡർ ഡാനിയേൽ ശുബുരയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. 

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം വിദ്യാഭ്യാസമേഖലയിൽ സേവനം അനുഷ്ഠിക്കുന്ന അസീം മണിമുണ്ട ഒരു നല്ല സ്റ്റുഡന്റ് മോട്ടിവേറ്റർ കൂടിയാണ്. മംഗൽപാടി ഗ്രാമപഞ്ചായത്ത് മുൻ വികസന സ്റ്റാന്റിങ് കമ്മിറ്റി അംഗമെന്ന നിലയിൽ സാമൂഹ്യ സേവനത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച്ചവെച്ച് ശ്രദ്ധേയനായ ഇദ്ധേഹം കഴിഞ്ഞ 12 വർഷമായി മണിമുണ്ട ഇംഗ്ലീഷ് സ്കൂൾ അഡ്മിനിസ്ട്രേറ്റായി സേവനമനുഷ്ഠിച്ച് വരുന്നു. ഉർദു മാതൃഭാഷിയായ അസീം കേരളത്തിൽ ഉർദു ഭാഷാ പുരോഗതിക്ക് വേണ്ടി രൂപീകരിച്ച തഹ്രീകെ ഉർദു കേരളയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് അനന്തപുരിയിലേക്ക് ഉർദു ഭാഷാ പ്രചാരണത്തിന് നടത്തിയ കേരള ഉർദു യാത്രയുടെ നായകനായിരുന്നു. നാടിന്റെ, വിദ്യാഭ്യാസ, സംസകാരിക, സാമൂഹിക, രാഷ്ട്രിയ രംഗത്തെ സജീവ സാനിധ്യമായ അസീം മണിമുണ്ടയ്ക്ക് നാട്ടുകാർ ആവേശകരമായ സ്വീകരണം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here