കള്ളനോട്ട് കേസില്‍ നേരത്തെ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീണ്ടും അറസ്റ്റില്‍; ഇത്തവണ പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ട്

0
244

കോഴിക്കോട്: (www.mediavisionnews.in) കള്ളനോട്ട് കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍. ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്റ്റിലായത്. രാകേഷിന്റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായി. ഇവരെ കോഴിക്കോട് ഓമശേരിയില്‍ വെച്ച് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബി.ജെ.പി ബൂത്ത് പ്രസിഡന്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട് രാകേഷ്. നോട്ട് നിരോധന സമയത്ത് ജനങ്ങള്‍ ബാങ്കിനു മുമ്പില്‍ വരി നില്‍ക്കുമ്പോഴായിരുന്നു ബി.ജെ.പി നേതാവായ രാകേഷിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ ബി.ജെ.പിക്കെതിരെ രാകേഷിനെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

അന്ന് ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും സജ്ജീകരിച്ചിരുന്നത്. കള്ളനോട്ടുകള്‍ എ ഫോര്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ 1,37,590 രൂപയുടെ വ്യാജ നോട്ടുകളാണ് അന്ന് പിടിച്ചെടുത്തിരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here