കനത്ത പിഴയുമായി ഇന്നു മുതൽ മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ, ഒരാഴ്ച വരെ ബോധവൽക്കരണം

0
215

തിരുവനന്തപുരം: (www.mediavisionnews.in) പുതുക്കിയ മോട്ടോർ വാഹന ഭേദഗതി നിയമം സംസ്ഥാനത്ത് ഇന്ന് മുതൽ നിലവിൽ വന്നതോടെ നിയമം ലംഘനങ്ങൾക്ക് ഇനി നൽകേണ്ടി വരിക കനത്ത പിഴ. നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധനയും ഇന്നു മുതൽ ഉണ്ടാകും. ചൊവ്വാഴ്ച മുതൽ ബോധവല്‍ക്കരണവും, പരിശോധനയും വ്യാപിപ്പിക്കും. ഒരാഴ്ച വരെ ബോധവൽക്കരണം തുടരും. ഇതിന് അതിന് ശേഷം മാത്രമാകും നിയമലംഘനം കണ്ടെത്താൻ പ്രത്യാക സ്ക്വാഡിനെ നിയമിക്കുകയുള്ളു എന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പുതിയ നിയമപ്രകാരം നിലവിൽ ചുമത്താറുള്ള പിഴയുടെ പത്തിരട്ടിയാണ് പുതിയ നിയമപ്രകാരം നൽകേണ്ടി വരിക. മദ്യപിച്ചു വാഹനം ഓടിച്ചാൽ 10000 രൂപയും കുറ്റം ആവർത്തിച്ചാൽ 15000 രൂപയുമാണ് പിഴ. മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ 10,000 രൂപ പിഴ നൽകേണ്ടതായി വരും. ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെ യാത്ര ചെയ്താൽ 1000 രൂപ പിഴ നൽകണം.

അമിത വേഗതയ്ക്കും വാഹനം ഓടിച്ചാൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങൾക്ക് 4000 രൂപയുമാണ് പിഴ ഈടാക്കുക. ചുവപ്പ് സിഗ്‌നൽ തെറ്റിച്ചാൽ 10000 രൂപയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ 5000 രൂപയും ഒന്നിൽ കൂടുതൽ ആളുകളെ ഇരു ചക്രവാഹനത്തിൽ കയറ്റിയാൽ 2,000 രൂപയും ഇന്നു മുതൽ ഒടുക്കേണ്ടി വരും.

പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടി ഓടിച്ചാല്‍ രക്ഷകര്‍ത്താവിനോ, വാഹനത്തിന്‍റെ ഉടമയ്ക്കോ 25,000 രൂപ പിഴ ലഭിക്കാം. ഒപ്പം 3 വര്‍ഷം തടവ്, വാഹന റജിസ്ട്രേഷന്‍ റദ്ദാക്കല്‍ എന്നീ ശിക്ഷകളും ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്തവർ പിടിക്കപ്പെട്ടാൽ പിഴയ്ക്ക് പുറമെ വാഹനം ഇയാൾക്ക് 25 വയസ്സ് തികയുന്നതു വരെ ലൈസന്‍സും അനുവദിക്കില്ല.

ഓവർലോഡിന് 20000 രൂപയാണ് പിഴ നൽകേണ്ടത്. ആംബുലൻസ് പോലുളള ആവശ്യ സർവീസുകൾക്ക് വഴി നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ഈടാക്കും.ലൈസൻസ് റദ്ദാക്കിയാൽ കമ്മ്യൂണിറ്റി റിഫ്രഷ് കോഴ്‌സിന് വിധേയമാകേണ്ടതായിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.

എന്നാൽ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നതു കുറ്റകരമാകില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നൽകുന്ന സൂചന. പുതിയ ഭേദഗതി പ്രകാരം ഡ്രൈവിങ്ങിനിടെ ‘കൈകളില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താവിനിമയ സംവിധാനങ്ങള്‍’ (ഹാന്‍ഡ്‌ഹെല്‍ഡ് കമ്യൂണിക്കേഷന്‍ ഡിവൈസസ്) ഉപയോഗിക്കുന്നതാണു കുറ്റകരമായി കണക്കാക്കുന്നത്. മോട്ടോര്‍ വാഹനനിയമത്തില്‍ അപകടകരമായ ഡ്രൈവിങ്ങിനെ സംബന്ധിക്കുന്ന 184 വകുപ്പിലെ സി ഉപവകുപ്പിലാണു ഇക്കാര്യം വ്യക്തമാക്കുന്നത്. ഭേദഗതി പ്രകാരം മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്ത് വഴി കാറിലെ സ്പീക്കറുകളുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നത് ഇതിന്റെ പരിധിയിൽ പെടില്ലെന്നുമാണ് നിലപാട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here