ഓട്ടോമൊബൈല്‍ മേഖലയില്‍ മാത്രം ജോലി നഷ്ടപ്പെട്ടത് 3 ലക്ഷം തൊഴിലാളികള്‍ക്ക്; എല്ലാ മേഖലയിലും തൊഴില്‍ നഷ്ടപ്പെടുന്നു

0
277

ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യയില്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നത് നാള്‍ക്ക് നാള്‍ കൂടിവരികയാണ്. ആവശ്യക്കാരില്ലാത്തതിനാല്‍ കമ്പനികള്‍ നിര്‍മ്മാണം വെട്ടിച്ചുരുക്കുന്നതാണ് തൊഴില്‍ നഷ്ടപ്പെടാനുള്ള കാരണം.

കഴിഞ്ഞ ആറ് മാസങ്ങളായി ചെലവ് വെട്ടിച്ചുരുക്കുന്നതിനായി കമ്പനികള്‍ തൊഴിലാളികളെ പിരിച്ചു വിടുകയോ ജോലി സമയം വെട്ടിച്ചുരുക്കയോ ആണ് ചെയ്യുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി ആദ്യം ബാധിക്കുന്നത് ഇടത്തരം-താഴെക്കിടയിലെ തൊഴിലാളികളെയാണ്. ഈ പ്രവര്‍ത്തി രാജ്യത്തെ ആകെയുള്ള തൊഴില്‍ കണക്കുകളെ ബാധിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.

നിര്‍മ്മാണം കുറഞ്ഞതിനാല്‍ വിവിധ മേഖലകളിലെ വിവിധ കമ്പനികളിലെ തൊഴിലാളികള്‍ അവധിക്ക് അപേക്ഷിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്ത് വന്നുകഴിഞ്ഞു. ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മേഖലയില്‍ 3.5 കോടി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 3.5 ലക്ഷം തൊഴിലാളികള്‍ ജോലിയില്‍ നിന്ന് സ്ഥിരമായും താല്‍ക്കാലികമായും പുറത്തായി കഴിഞ്ഞു.

ഓട്ടോമൊബൈല്‍ മേഖല മാത്രമല്ല മറ്റ് മേഖലകളും തളര്‍ച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. ആവശ്യക്കാരില്ലാത്തത് തന്നെയാണ് ഈ വ്യവസായങ്ങളുടെയും തകര്‍ച്ചക്ക് പിന്നിലുള്ള കാരണം. ഓട്ടോമൊബൈല്‍ മേഖല കഴിഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെയാണ് തകര്‍ച്ച ഏറ്റവുമധികം ബാധിച്ചത്.

ഉദാഹരണത്തിന്, മാക്രോടെക് ഗ്രൂപ്പ് 400 തൊഴിലാളികള്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ കടം 13 ശതമാനം ഉയര്‍ന്ന് 25,000 കോടി രൂപയിലേക്ക് ഉയര്‍ന്നു.ഈ രണ്ട് മേഖലകളുടെയും സമാന അവസ്ഥ തന്നെയാണ് ഇടത്തരം, ചെറുകിട നിര്‍മ്മാണ സ്ഥാപനങ്ങളും നേരിടുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here