ഉപതെരഞ്ഞെടുപ്പ്: മുന്നണി ക്യാമ്പുകള്‍ ഉണര്‍ന്നു; സ്ഥാനാര്‍ത്ഥി പട്ടികകളില്‍ ഇവര്‍, അറിയാം

0
205

തിരുവനന്തപുരം: (www.mediavisionnews.in) കേരളം ഒരു മിനി തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയ്യതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ ആ നിമിഷം തൊട്ടേ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി കഴിഞ്ഞു.

സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നതാണ് മുന്നണികളുടെ ആദ്യ പ്രവര്‍ത്തനം. പല ഘടകങ്ങളും പരിശോധിച്ചും മുന്‍നിര്‍ത്തിയും വേണം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടത് എന്നതിനാല്‍ ഓരോ മണ്ഡലത്തിലും ഒന്നില്‍ കൂടുതല്‍ പേരുകളാണ് ചര്‍ച്ചകളിലുള്ളത്.

യു.ഡി.എഫും എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണിയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന നേതാക്കളെ അറിയാം.

വട്ടിയൂര്‍ക്കാവ്

യു.ഡി.എഫ്: മുന്‍ എംപി എന്‍. പീതാംബരക്കുറുപ്പ്, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, മുന്‍ എംഎല്‍എയായ കെ.മോഹന്‍കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ജ്യോതി വിജയകുമാര്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ശാസ്തമംഗലം മോഹന്‍.

എല്‍.ഡി.എഫ്: തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, മുന്‍ മന്ത്രിയും കെ.ടി.ഡി.സി ചെയര്‍മാനുമായ എം.വിജയകുമാര്‍, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. എസ്. സുനില്‍കുമാര്‍,

എന്‍.ഡി.എ: ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സംസ്ഥാന നിര്‍വാഹക സമിതിയംഗം വി.വി. രാജേഷ്, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

കോന്നി

യു.ഡി.എഫ്: പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്, ഡി.സി.സി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ്, പഴകുളം മധു.

എല്‍.ഡി.എഫ്: ഡി.വൈ.എഫ്.ഐ നേതാവും യുവജന കമ്മിഷന്‍ അംഗവുമായ കെ.യു. ജനീഷ്‌കുമാര്‍,സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു,  എം.എസ്. രാജേന്ദ്രന്‍.

എന്‍.ഡി.എ: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട.

എറണാകുളം

യു.ഡി.എഫ്: ഡി.സി.സി അധ്യക്ഷനും ഡെപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ്, മുന്‍ എം.പി കെ.വി.തോമസ്, മുന്‍ മേയര്‍ ടോണി ചമ്മണി.

എല്‍.ഡി.എഫ്: കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായിരുന്ന എം. അനില്‍കുമാര്‍, സെബാസ്റ്റ്യന്‍ പോളിന്റെ മകനും ഗവ. പ്ലീഡറുമായ റോണ്‍ ബാസ്റ്റ്യന്‍.

എന്‍.ഡി.എ: ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍.

അരൂര്‍

എല്‍.ഡി.എഫ്: സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ മനു. സി.പുളിക്കല്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മത്സ്യഫെഡ് ചെയര്‍മാനുമായ പി.പി. ചിത്തരഞ്ജന്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാന്‍.

യുഡിഎഫ്: ഷാനിമോള്‍ ഉസ്മാന്‍,എ.എ.ഷുക്കൂര്‍, ഡി.സി.സി പ്രസിഡന്റ് എം.ലിജു, യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയമസഭാ മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി അംഗവുമായ കെ. രാജീവന്‍.

എന്‍ഡിഎ: ടി.അനിയപ്പന്‍, പി. എസ്.രാജീവ്.

മഞ്ചേശ്വരം

യുഡിഎഫ് : മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി മുനീര്‍ ഹാജി മൊഗ്രാല്‍.

എല്‍ഡിഎഫ്: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആര്‍.ജയാനന്ദ.

എന്‍ഡിഎ: ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാര്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here