മഞ്ചേശ്വരം താലൂക്ക്‌ ആസ്പത്രിയിൽ കിടത്തിച്ചികിത്സ ഒരുമാസം തികയുംമുമ്പെ നിർത്തി

0
214

ഉപ്പള (www.mediavisionnews.in)  നൂറുകണക്കിന് രോഗികളെത്തുന്ന മഞ്ചേശ്വരം താലൂക്ക്‌ ആസ്പത്രിയില്‍ കിടത്തിച്ചികിത്സ നിര്‍ത്തി.ആവശ്യത്തിന്‌ ‌ഡോക്ടര്‍മാരില്ലാത്തതാണ് കിടത്തിച്ചികിത്സ നിര്‍ത്താനിടയാക്കിയതെന്ന് ‌രോഗികള്‍ പറയുന്നു.

മംഗൽപ്പാടി, കുമ്പള, പൈവളിഗെ, പുത്തിഗെ മഞ്ചേശ്വരം തുടങ്ങിയ പഞ്ചായത്തുകളിൽനിന്ന്‌ ചികിത്സയ്ക്കായി ഒട്ടേറെയാളുകളെത്തുന്നത് ഇവിടേയ്ക്കാണ്. നിലവില്‍ രണ്ട്‌ ഡോക്ടര്‍മാരാണുള്ളത്.

എട്ട് ഡോക്ടർമാർ സേവനമനുഷ്ഠിച്ചിടത്താണ് ഇപ്പോൾ രണ്ടുപേർമാത്രം രോഗികളെ പരിശോധിക്കുന്നത്. മൂന്ന്‌ ഡോക്ടർമർ ഉപരിപഠനത്തിനും രണ്ടുപേർ അവധിയിലുമാണ്. ഒരു ഡോക്ടര്‍ രാജിനല്‍കിയിരുന്നു.

പകരം ഡോക്ടർമാർ ഇനിയുമെത്തിയിട്ടില്ല. 400 പേരെങ്കിലും നിത്യവും ചികിത്സയ്ക്കായി മംഗൽപ്പാടിയിലെത്തുന്നുണ്ട്. ഐ.പി.യിൽ 21 ഡോക്ടർമാരാണ് വേണ്ടത്. കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് കിടത്തിച്ചികിത്സ തുടങ്ങിയത്. തുടങ്ങി ഒരുമാസം തികയുമ്പോൾത്തന്നെ കിടത്തിച്ചികിത്സ നിർത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here