2024 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കും, ശശി തരൂരിനെ തോല്‍പ്പിക്കും: ശ്രീശാന്ത്

0
160

തിരുവനന്തപുരം: (www.mediavisionnews.in) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്നും കോൺഗ്രസ് എം.പി ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.

”പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. എന്നാൽ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തെ പരാജയപ്പെടുത്തും. അതിൽ സംശയമില്ല,” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു.

തിഹാർ ജയിലിലായിരുന്ന സമയത്തെക്കുറിച്ചും താൻ ആ സമയത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും എങ്ങനെയാണ് പ്രതിസന്ധികളെ നേരിട്ടതെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ പറയുന്നുണ്ട്. താൻ നിരപരാധിയാണെന്ന് ശ്രീശാന്ത് തറപ്പിച്ചുപറഞ്ഞു. ഇപ്പോൾ തനിക്ക് നിയന്ത്രണമുണ്ട്. സംഗീതം, സിനിമകൾ, പുസ്‌തകങ്ങൾ, വെബ്-സീരീസ്, ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവയിൽ നിന്ന് ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

2013 ആഗസ്റ്റിൽ ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്തം വിലക്കേർപ്പെടുത്തിയിരുന്നു. വാതുവെപ്പ് ആരോപണവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽ‌സ് ടീമംഗങ്ങളായ അജിത് ചന്ദില, അങ്കിത് ചവാൻ എന്നിവർക്കൊപ്പമാണ് ശ്രീശാന്തിനും വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാൽ ഈ വർഷം മാർച്ച് 15 ന് സുപ്രീം കോടതി, ബി.സി.സി.ഐ അച്ചടക്ക സമിതിയുടെ ഉത്തരവ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സസ്പെൻഷൻ ഏഴു വർഷമായി ചുരുക്കി. അടുത്ത വർഷം ശ്രീശാന്തിന് കളിക്കാനാകും.

2016 മാർച്ചിലാണ് ശ്രീശാന്ത് ബി.ജെ.പിയിൽ ചേർന്നത്. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here