ഹൊസങ്കടിയില്‍ ഏഷ്യാനെറ്റ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ കേസ്

0
215

മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിയില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ക്യാമറാമാനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ട്രഷററുമായ സുനില്‍കുമാറിന്റെ പരാതിയിലാണ് കേസ്.

റിപ്പോര്‍ട്ടര്‍ മുജീബ് ചെറിയാംപുറയോടൊപ്പം ഇന്നലെ സന്ധ്യക്ക് ഹൊസങ്കടിയില്‍ ബി.ജെ.പി. കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അക്രമിച്ചത്.

സുനില്‍കുമാറിനെ വളഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ക്യാമറക്ക് കേടുപാട് വരുത്തുകയും ചെയ്തു. മുജീബിനെ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. അക്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here