ഛണ്ഡീഗഡ്: (www.mediavisionnews.in) അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയിലെ കോൺഗ്രസ് പാർട്ടിയിൽ സ്വതന്ത്ര എംഎൽഎ അടക്കം അഞ്ച് നേതാക്കൾ അംഗത്വം എടുത്തു. ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാക്കളാണ് നാല് പേർ. അശോക് അറോറ, സുഭാഷ് ഗോയൽ, പ്രദീപ് ചൗധരി, ഗഗൻജിത് സന്ധു എന്നിവരാണ് കോൺഗ്രസിലേക്ക് വന്ന ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാക്കൾ. സ്വതന്ത്ര എംഎൽഎ ജയ്പ്രകാശാണ് കോൺഗ്രസിലേക്ക് വന്ന മറ്റൊരാൾ. എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ഈ വര്‍ഷം അവസാനം ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കള്‍ കോണ്‍ഗ്രസിലെത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി
കോണ്‍ഗ്രസ് ആറംഗ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് രൂപീകരിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ട്രിയാണ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍.
ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കുമാരി സെല്‍ജ, കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് എന്നിവരാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി നിയോഗിച്ച പാനലിലെ അംഗങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളായ ദീപ ദാസ്മുന്‍സി, ദേവേന്ദര്‍ യാദവ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങള്‍.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 സീറ്റുകള്‍ നേടിയാണ് ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഐ.എന്‍.എല്‍.ഡിക്ക് 19 നിയമസഭാംഗങ്ങളുണ്ടായിരുന്നു. പിന്നീട് പാര്‍ട്ടി രണ്ട് വിഭാഗങ്ങളായി പിളരുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.