സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയോട് മോദി; പോസിറ്റീവായി പ്രതികരിച്ചെന്ന് വിദേശകാര്യ സെക്രട്ടറി

0
211

കോലാലംപൂര്‍ (www.mediavisionnews.in): ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് മലേഷ്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈസ്‌റ്റേണ്‍ എക്‌ണോമിക് ഫോറവുമായി ബന്ധപ്പെട്ട് മലേഷ്യയിലെത്തിയ മോദി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായുളള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വിദേശ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

ഇരുരാജ്യങ്ങളിലും പരസ്പരം ബന്ധപ്പെടാമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ആവശ്യത്തോട് മലേഷ്യന്‍ പ്രധാനമന്ത്രി പോസിറ്റീവായാണ് പ്രതികരിച്ചതെന്നാണ് വിവരമെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. നായിക്കിനെ എങ്ങനെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിച്ച് നിയമനടപടികള്‍ക്കു വിധേയനാക്കാമെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

ഭീകരവാദവുമായി ബന്ധപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങളാണ് സാക്കിര്‍ നായിക്കിനെതിരെയുള്ളത്. 2016 ജൂലൈയില്‍ ധാക്കയിലെ ആര്‍ട്ടിസന്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടും സാക്കിര്‍ നായിക്കിന് ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു.

2017 ല്‍ ഇന്ത്യയില്‍ നിന്നും പലായനം ചെയ്ത സാക്കിര്‍ നായിക് മലേഷ്യയിലാണ് കഴിയുന്നത്. അവിടുത്തെ മുന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് സ്ഥിരം പൗരത്വം നല്‍കുകയും ചെയ്തിരുന്നു.

അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ഇപ്പോഴത്തെ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ പൊതു പ്രസംഗങ്ങളില്‍ നിന്നും അദ്ദേഹത്തെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലേഷ്യന്‍ അധികൃതര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

അടുത്തിടെ സാക്കിര്‍ നായിക് വംശീയമായ പരാമര്‍ശം നടത്തിയപ്പോള്‍ സാക്കിര്‍ നായിക്കല്ല മറ്റാരായാലും രാജ്യത്തെ നിയമത്തിന് അതീതനല്ലെന്ന് മലേഷ്യന്‍ ആഭ്യന്തര മന്ത്രി താന്‍ ശ്രീ മുഹൈദിന്‍ യാസിന്‍ പറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here