സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും എസ്.ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ട്രാഫിക് ബ്രാഞ്ചിന്‍റെ ചുമതല

0
213

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ സബ് ഇന്‍സ്‍പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ് ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമ പ്രകാരം ട്രാഫിക് ബ്രാഞ്ചിലെ എസ് ഐയ്ക്കും മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് അധികാരം നല്‍കിയിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് നടപടി

ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനാണ് ഈ അധികാരം ഉള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനം നിലവിലില്ല.

ഈ സാഹചര്യത്തിലാണ് എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്‍പെക്ടറെ ട്രാഫിക് ബ്രാഞ്ച് എസ്‌ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here