വിരാട് കോഹ് ലിയോ സ്റ്റീവ് സ്മിത്തോ? ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന് വോണ്‍ പറയുന്നു

0
211

മെല്‍ബണ്‍ (www.mediavisionnews.in):  ആഷസിലെ സ്മിത്തിന്റെ ക്ലാസിക് ഇന്നിങ്‌സുകള്‍ ഓരോന്ന് കഴിയും തോറും ആ ചോദ്യം വീണ്ടും ഉയര്‍ന്നു വരുന്നു. സ്മിത്താണോ, കോഹ് ലിയാണ് നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍? ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. 

ടെസ്റ്റ് ക്രിക്കറ്റ് പരിഗണിച്ചാല്‍ കോഹ് ലിക്ക് മുകളില്‍ നേരിയ വ്യത്യാസത്തില്‍ സ്മിത്ത് ആണ് നില്‍ക്കുന്നത്. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോഹ് ലിയാണെന്നാണ് എന്റെ അഭിപ്രായം. എല്ലാ ഫോര്‍മാറ്റിലും കൂടി മികച്ച താരത്തെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അവിടെ കോഹ് ലിക്കൊപ്പം നില്‍ക്കും ഞാന്‍. 

ഏകദിന ക്രിക്കറ്റില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മഹാനായ ബാറ്റ്‌സ്മാന്‍ വിവ് റിച്ചാര്‍ഡ്‌സ് ആയിരുന്നു. ഏകദിനത്തില്‍ മാത്രമല്ല, എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം തന്നെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവും മികച്ച ഏകദിന താരം കോഹ് ലിയാണ്. വിവ് റിച്ചാര്‍ഡ്‌സനെ കോഹ് ലി മറികടന്നു എന്നാണ് എന്റെ വിലയിരുത്തല്‍, വോണ്‍ പറയുന്നു. 

ഏറ്റവും മികച്ച ബൗളര്‍മാരെ മറികടക്കുന്നതിനുള്ള ആറ്റിറ്റിയൂഡ് കോഹ് ലിക്കുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡും കോഹ് ലി മറികടക്കും. കോഹ് ലി തന്റെ ജോലി നിറവേറ്റുന്ന വിധത്തോട് എനിക്ക് ആരാധനയാണെന്ന് വോണ്‍ പറയുന്നു. ട്വന്റി20യുടെ ഈ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്ന കോഹ് ലിയുടെ ആറ്റിറ്റിയൂഡിനേയും വോണ്‍ അഭിനന്ദിച്ചു. 

ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന, എന്നെ പോലത്തെ പഴയ ആള്‍ക്കാര്‍ കോഹ് ലിയോട് കടപ്പെട്ടിരിക്കുകയാണ്, ടെസ്റ്റ് ക്രിക്കറ്റ് പ്രാധാന്യം അര്‍ഹിക്കുന്ന ഫോര്‍മാറ്റ് ആണ് എന്ന് പറഞ്ഞതിന്. ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാള്‍ അങ്ങനെ പറയുമ്പോള്‍ ഞങ്ങളെ പോലെ പഴയ ആള്‍ക്കാരെ അത് സന്തോഷിപ്പിക്കുന്നുവെന്ന് വോണ്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here