വാഹനാപകട കേസുകളില്‍ കമ്മീഷന്‍ പറ്റുന്ന പൊലീസുകാര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

0
202

കണ്ണൂര്‍ (www.mediavisionnews.in)  : കേരള പൊലീസിനെ വീണ്ടും താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരത്തില്‍നിന്ന് ചില പൊലീസുകാര്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് അറിയാമെന്നും അത്തരക്കാര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

ഉന്നതരായാല്‍ എന്തുമാകാം എന്ന അവസ്ഥ ഉണ്ടാകരുത്. അഴിമതി പൊലീസിനെയും ബാധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

”കേരളം അഴിമതി രഹിത സംസ്ഥാനം എന്ന സല്‍പ്പേരിന്റെ ഒരു പങ്ക് പൊലീസിനും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ പൊലീസിന് കഴിയണം. പൊലീസ് മാന്യമായി ഇടപെടാനും പെറുമാറാനും ശീലിക്കണം. ചിലര്‍ പഴയ സ്വഭാവത്തില്‍ നില്‍ക്കുന്നുണ്ട്. സഹപ്രവര്‍ത്തകരെ തിരുത്തുന്നതിന് പൊലീസ് ഇടപെടണ’മെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ശബരിമലയില്‍ പൊലീസിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോധപൂര്‍വം ചിലര്‍ അക്രമണം കാണിച്ചിട്ടും പൊലീസ് സംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാര്‍ സാമാന്യ ബുദ്ധിയോടെ ഇടപെടണം. തെറ്റ് കാണിച്ച ഉന്നതരോട് മൃദുഭാവം വേണ്ട, ശക്തമായ നടപടി വേണം. ഉന്നതരായാല്‍ എന്തും ആകാം എന്ന അവസ്ഥ യശസ്സിനെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

”പൊലീസ് ഒരു കൂട്ടിലും അടക്കപ്പെട്ടവരല്ല. സ്ത്രീ സുരക്ഷ പ്രധാനമാകണം. ന്യൂനപക്ഷത്തിനോടും പട്ടിക വിഭാഗങ്ങളോടും വിവേചനം പാടില്ല. മാഫിയകളെ നേരിടുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണ”മെന്നും മുഖ്യമന്ത്രി പറഞ്ഞു.


”മൂന്നാം മുറ പാടില്ലെന്ന് അറിയാത്തവരല്ല പൊലീസ് ഉദ്യോഗസ്ഥര്‍. എന്നിട്ടും അതിന് മുതിരുന്നു. പൊലീസ് തല്ലികൊന്നു എന്ന് പൊലീസ് തന്നെ കണ്ടെത്തുന്നു. നടക്കാന്‍ പാടില്ലാത്തത് ഉണ്ടായിരിക്കുന്നു. ഇതില്‍ വിട്ടുവീഴ്ച കാണിക്കാന്‍ പറ്റില്ല. ശക്തമായ നടപടി സ്വീകരിക്കുന്നുമെന്നും” മുഖ്യമന്ത്രി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here