വാഹനയാത്രക്കാര്‍ക്ക് ആശ്വാസം, ഓണക്കാലത്ത് കടുത്ത പിഴ ഈടാക്കില്ല ;പുനപ്പരിശോധിക്കാൻ കേരള സര്‍ക്കാര്‍ നീക്കം

0
210

തിരുവനന്തപുരം: (www.mediavisionnews.in)  കേന്ദ്ര മോട്ടോർ ഭേദഗതി നിയമം നടപ്പിലാക്കിയത് പുനപ്പരിശോധിക്കാൻ കേരള സർക്കാർ ആലോചന. നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ ഇറക്കിയ ഉത്തരവുകൾ പരിശോധിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. ഓണം കഴിയുന്നതുവരെ കർശന വാഹന പരിശോധന വേണ്ടെന്നാണ് സർക്കാർ തീരുമാനം.

സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടോർ ഭേദഗതി നിയമത്തിൽ പത്തിരട്ടി വരെയാണ് പിഴത്തുക വർധിപ്പിച്ചത്. 100 രൂപ പിഴ നൽകിയിരുന്ന നിയമ ലംഘനങ്ങളെല്ലാം 1000മായി ഉയർന്നു.

പിഴ നൽകാതെ പൊലീസുമായി തർക്കങ്ങളുണ്ടായ സംഭവങ്ങൾ നിരവധി. മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കിയില്ല. എല്ലാത്തിനും കേന്ദ്രത്തെ എതിർക്കുന്ന കേരളം, നിയമം നടപ്പിലാക്കിയത് വിമർശത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് സി.പി.എം സർക്കാരിനോട് നിയമത്തിൽ ഭേദഗതി വരുത്താൻ കഴിയുമോ എന്ന നിയമവശം പരിശോധിക്കാൻ അഭ്യർത്ഥിച്ചത്.

ശബരിമല വിഷയം പോലെ ഇതും സർക്കാരിനെ ബാധിക്കുമോ എന്ന പേടിയുമുണ്ട്. ആദ്യഘട്ടമെന്നോണം നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ ഇറക്കിയ ഉത്തരവുകൾ പരിശോധിക്കാനാണ് ഗതാഗത വകുപ്പിന്റെ ആലോചന. നിയമ വിദഗ്ധരിൽ നിന്നുള്ള ഉപദേശവും തേടും. പ്രായോഗികമായ ഏത് നിർദേശവും സ്വീകരിക്കുമെന്നും വിഷയത്തിൽ ഗൗരവമായ ചർച്ച തുടരുമെന്നുമാണ് ഗതാഗത മന്ത്രി അറിയിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here